റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ മഹനീയമാതൃക -പി.എസ്. ശ്രീധരൻപിള്ള
കോഴിക്കോട് റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടക്കുന്ന മാനവിക പ്രവർത്തനങ്ങൾ മഹത്തായ മാതൃകകളാണെന്ന് ഗോവാ മുൻ ഗവർണർ പി.എ സ്. ശ്രീധരൻപിള്ള. ജില്ലാ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്ന റെഡ് ക്രോസ്ദിന പരി പാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ മാനസികാരോഗ്യവും മാനസിക പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിനാ യി റെഡ് ക്രോസ് രൂപവത്കരിച്ച മെന്റൽ ഹെൽത്ത് ആൻഡ് സൈക്കോളജിക്കൽ സപ്പോർട്ട് ടീമിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
റെഡ് ക്രോസ് ജില്ലാ വൈസ് ചെയർമാൻ ഷാൻ കട്ടിപ്പാറ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേക്കണ്ടിയിൽ വിശിഷ്ടാതിഥിയായി. കോഴിക്കോട് ജില്ലാ റെഡ് ക്രോസ് മുൻ ചെയർമാനായിരുന്ന എം. രാജനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. റെഡ് ക്രോസ് ജില്ലാ സെക്രട്ടറി കെ. ദീപു റെഡ് ക്രോസ്‌ദിന | സന്ദേശം നൽകി. കെ.കെ. രാജേന്ദ്ര കുമാർ, ബാലരാമൻ മഠ ത്തിൽ, നിരഞ്ജനാ വിശ്വനാഥ്, കെ.കെ. അബ്ദുറഹിമാൻകുട്ടി, പി. രജീഷ്കുമാർ, ടി.എ. അശോകൻ,രഞ്ജീവ്‌കുറുപ്പ് എന്നിവർ സംസാരിച്ചു.
Tags:
Kozhikode News


