പേരാമ്പ്ര വെള്ളിയൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
പേരാമ്പ്ര വെള്ളിയൂർ ഭാഗത്ത് ബസും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ബസിനുള്ളിൽ ചില യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായും നാട്ടുകാർ അറിയിച്ചു.
സംഭവസ്ഥലത്ത് നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. പോലീസും ഫയർ ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Tags:
Kozhikode News



