വയോജന ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച യു. ഡി. എഫ് സർക്കാറിനെ കേരള സർവീസ് പെൻഷനേഴ്സ് ലീഗ് അഭിനന്ദിച്ചു
ഇന്ത്യയിൽ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി വകുപ്പ് രൂപീകരിച്ച് സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച യുഡിഎഫ് സർക്കാറിനെ കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു .
2026-27 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി കൂളിമാട് PHED മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന സ്പെഷ്യൽ കൺവെൻഷൻകോഴിക്കോട് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ കെ. എ ഖാദർ മാസ്റ്റർ പി ടി അബ്ദുല്ല മാവൂരിന് ന്മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.
കെ എസ് പി എൽ കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി സുബൈർ നെല്ലൂളി മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് പുതുക്കുടി സ്വാഗതം പറഞ്ഞു.
എ.വി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. . എൻ എം . ഹുസൈൻ, സി. എ ശുകൂർ മാസ്റ്റർ, പി അബ്ദുൽ മജീദ്, സി. എ റസാക്ക്, മജീദ് കൂളിമാട് , ഹക്കിം മാസ്റ്റർ, അബ്ദുൽ ഹമീദ് മാസ്റ്റർ. വി.എ മജീദ്, എം.സി കുഞ്ഞു മോയിൻ കുട്ടി, സി അബ്ദു റസാക് ,വി അബ്ദുൽ കരീം, സി.അബൂബക്കർ ,അബ്ദുല്ല മുന്നൂർ പുൽക്കണ്ടി മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Tags:
Peruvayal News




