Trending

മാവൂർ ബസ്റ്റാൻഡിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു.

മാവൂർ ബസ്റ്റാൻഡിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു.


മാവൂർ: നാഷണൽ സർവ്വീസ് സ്കീം ( NSS ) വളണ്ടിയർമാർ മാവൂർ ബസ്റ്റാൻഡിൽ
ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചു.
കമ്മ്യൂണിറ്റി സർവ്വീസിന്റെ ഭാഗമായാണ് റഹ്മാനിയ വിഎച്ച്എസ് എസ് ഫോർ ഹാൻഡികാപ്പ്ഡ് , മാവൂർ മേഖല എൻഎസ്എസ് യൂണിറ്റ്  
ഫസ്റ്റ് എയ്ഡ് ബോക്സ് സ്ഥാപിച്ചത്. പെട്ടെന്ന്
 ഉണ്ടായേക്കാവുന്ന അപകടങ്ങൾക്ക് 
എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാൻ പാകത്തിലാണ്
ബസ്റ്റാൻഡിലെ തൂണിൽ ബോക്സ് സ്ഥാപിച്ചത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
സി മുനീറത്ത്  ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാമണി,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ പി അഹമ്മദ്,
പഞ്ചായത്ത് അംഗം മുനീറ പൊന്നം പുറത്ത്, സിഡിഎസ് ചെയർപേഴ്സൺ പ്രസന്നകുമാരി ടീച്ചർ,
 എൻഎസ്എസ്
വളണ്ടിയേഴ്സ് ആയ
ത്വയ്യിബ ഫാത്വിമ, ആയിഷ നശ് വ, ഫാത്തിമ ഫിസ, ആയിഷാദിൽ ന, ജസ മറിയം , ഷഹ് മ   റസ് ലി, അതിശയ് എൻ, മുഹമ്മദ് അഫ്സൽ ടി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post