Trending

ഒൻപത് വർഷത്തെ സ്തുത്യർഹമായ സേവനം; വിലാസിനി ടീച്ചർക്ക് വാവാട്ടുപാറയിൽ ഹൃദ്യമായ യാത്രയയപ്പ്

ഒൻപത് വർഷത്തെ സ്തുത്യർഹമായ സേവനം; വിലാസിനി ടീച്ചർക്ക് വാവാട്ടുപാറയിൽ ഹൃദ്യമായ യാത്രയയപ്പ്


മാവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് വാവാട്ടുപാറ (സെന്റർ നമ്പർ 9) അംഗനവാടി ഹെൽപ്പർ വിലാസിനി പി.പി.ക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. ഒൻപത് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഏപ്രിൽ 30-നാണ് ഇവർ ഔദ്യോഗികമായി വിരമിച്ചത്.
​ഞായറാഴ്ച രാവിലെ 9 മണിക്ക് വാവാട്ടുപാറ അംഗനവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
​ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വളപ്പിൽ റസാക്ക് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹൻദാസ് എ.പി., ഗീത കാവിൽപുറായിൽ, അനൂപ് കെ., വികസന സമിതി കൺവീനർ സത്യൻ കുതിരാടം, മുഹമ്മദ് കുട്ടി, പ്രജീന ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
​ബാബു കണയംകുന്ന് സ്വാഗതവും അംഗനവാടി ടീച്ചർ സുജല നന്ദിയും രേഖപ്പെടുത്തി. നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് വിലാസിനി പി.പി.ക്ക് സ്നേഹനിർഭരമായ യാത്രയയപ്പാണ് നൽകിയത്

Post a Comment

Previous Post Next Post