Trending

VD യും RC യും പിന്നെ KC യും

VD യും RC യും പിന്നെ KC യും


കേരളക്കരയെ അമ്പരപ്പിച്ചു കൊണ്ട് UDF നേടിയ മൃഗീയ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിൽ UDF കാർ മാത്രമല്ല നിസ് പക്ഷമതികളും പൊതു സമൂഹവും അരാഷ്ട്രീയക്കാരുമെല്ലാം ഹൃദയം നിറഞ്ഞ് സന്തോഷിക്കുമ്പോൾ മുഖ്യമന്ത്രിക്കസേരക്ക് വേണ്ടിയുള്ള അടിപിടിയും കടിപിടിയും കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു
തിരഞ്ഞെടുത്ത വോട്ടർമാർക്ക് തെരത്തെടുത്ത MLAമാരെതിരിച്ച് വിളിക്കാനുള്ള അവകാശം ഇല്ലാത്തത് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ പോരായ്മയാണെന്ന് തോന്നി പോവുന്ന സംഭവവികാസങ്ങളാണ് സമകാലീന കേരള രാഷ്ട്രീയത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്

   
എന്ത് കൊണ്ട് സതീശൻ മുഖ്യനാവണം

20 ഇന കാരണങ്ങൾ

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ സതീശനുള്ള യോഗ്യതകളിൽ പലതിൽ ചിലത്

1) അഞ്ച് കൊല്ലക്കാലത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നേരിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച് ചരിത്രം 1 സൃഷ്ടിച്ച നേതാവാണ് സതീശൻ

2) 102 സീറ്റെന്ന ചരിത്രത്തിലില്ലാത്ത ആർക്കും പ്രവചിക്കാൻ ധൈര്യം വരാത്ത ഭൂരിപക്ഷം പ്രവചിക്കുക മാത്രമല്ല അത് നേടിയെടുത്ത് കഴിവ് തെളിയിച്ചവനാണ് സതീശൻ

3 ) LDF നെ ചരിത്രത്തിലില്ലാത്ത പരാചയത്തിലേക്ക് കൂപ്പ് കുത്തിക്കാൻ നേതൃത്വം നൽകിയത് സതീശന്യണ്

4 ) LDF മന്ത്രിസഭയിലെ ഒരു ഡസനിലേറെ മന്ത്രി പുംഗവൻമാർ തോറ്റ് തുന്നം പാടുമെന്ന് പ്രവചിക്കുക മാത്രമല്ല തോൽപിച്ചു കാണിച്ചു കൊടുത്തവനാണ് സതീശൻ

5 ) അംഗബലം കുറവായിട്ടും നിയമസഭയിൽ പ്രതിപക്ഷനേതാവിൻ്റെ ഉത്തരവാദിത്തം ഒരു വീട്ടുവീഴ്ചയും ചെയ്യാതെ നിറവേറ്റിയവനാണ് സതീശൻ

6 ) ഭരണ പരാചയത്തെ ആസ്പദമാക്കി മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കാൻ ധൈര്യം കാണിച്ച പ്രതിപക്ഷ നേതാവ് സതീശനല്ലാതെ മറ്റാരുണ്ട്

7) സീറ്റ് വിഭജനത്തിൽ എല്ലാ ഘടകകക്ഷികളെയും സാതൃ പ്തരാക്കി അവർ പോലും പ്രതീക്ഷിക്കാത്ത സീറ്റ് നേടി കൊടുക്കാൻ നേതൃത്വം നൽകിയത് സതീശനാണ് 

8) ഘടകകക്ഷികളിൽ നിന്നും വളരെ സൗഹാർദ്ധത്തോടെ സീറ്റുകൾ തിരിച്ചു വാങ്ങി കോൺഗ്രസിന് മൽസരിക്കാനുള്ള വർദ്ധിപ്പിച്ച പ്രതിപക്ഷനേതാവ് സതീശനല്ലാതെ മറ്റാരാണ്

9) നേരിട്ട ഉപതെരഞ്ഞെടുപ്പുകളിലെല്ലാം വിജയം നേടിക്കൊടുത്ത നേതാവ് സതീശനല്ലാതെ കോൺഗ്രസിൽ മറ്റാരാണുള്ളത്

10) കേരളപ്പിറവിക്ക് ശേഷം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എല്ലാ തലങ്ങളിലും കോൺഗ്രസ് ഇത്രയും വലിയ വിജയം വരിച്ച ചരിത്രം സതീശൻ നേതൃത്വം നൽകിയ കഴിഞ്ഞ തെരഞ്ഞെടുപ്പല്ലാതെ വേറെ ഉണ്ടായിട്ടുണ്ടോ കോൺഗ്രസിനുണ്ടായിട്ടുണ്ടോ

11) കേരളം നേരിടുന്നപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ പുതുയുഗ യാത്ര നടത്തി നേരിട്ടനുഭവിച്ചറിഞ്ഞ് അടുത്ത ഭരണം എങ്ങനെയായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവ് സതീശനല്ലാതെ മറ്റാരാണ്

12) നിലമ്പൂർ തെരഞ്ഞെടുപ്പിൽ അൻവറിനെ കൂട്ടിത്തൊടാതെ ധീരമായ നിലപാടെടുത്ത് നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് ആര്യാടൻ ഷൗക്കത്തിനെ ബഹുഭൂരിപക്ഷത്തിന് വിജയിപ്പിക്കാൻ നേതൃത്വം കൊടുത്തത് സതീശനല്ലാതെ മറ്റാരാണ്

13) തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി സമുദായ നേതാക്കൻമാരുടെ തിണ്ണ നിരങ്ങാതെ അവരു യാതൊരു സമ്മർദ്ധത്തിനും വഴങ്ങാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ ധൈര്യം കാണിച്ച നേതാവ് സതീശനല്ലാതെ മറ്റാരാണ്

14) ജി. സുധാകരനെപ്പോലെയുള്ള സി.പി.എം ൻ്റെ സമുന്നതനേതാക്കളെ UDF നോടൊപ്പം ചേർത്ത് വിജയിപ്പിച്ചെടുത്ത് വിസ്‌മയങ്ങൾ തീർത്തത് പ്രതിപക്ഷനേതാവിൻ്റെ കുശാഗ്രബുദ്ധിയല്ലാതെ മറ്റെന്താണ്

15) സ്ഥാനാർഥി നിർണയത്തിലും സീറ്റ് വിഭജന ചർച്ചകളിലും യാതൊരു പൊട്ടലും ചീറ്റലും രമ്യമായി പര്യവസാനിപ്പിച്ചതിൻ്റെ ക്രഡിറ്റ് പ്രതിപക്ഷ നേതാവിനല്ലാതെ മറ്റാർക്കാണ്

16) എല്ലാറ്റിലുമുപരി ഭരണം കിട്ടിയാൽ UDF ൻ്റെ വിജയമെന്നും കിട്ടിയില്ലെങ്കിൽ ഉത്തരവാദിത്തം എനിക്ക് മാത്രമാണെന്നും പ്രഖ്യാപിക്കാൻ തൻ്റേടം കാട്ടിയ നേതാവ് സതീശനല്ലാതെ മറ്റാരാണ്

17 )നൂറിലധികം സീറ്റ് UDFന് ലഭിച്ചില്ലെങ്കിൽ ഞാൻ വനവാസത്തിന് പോകുമെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ നാവുയർന്നത് സതീശനല്ലാതെ മറ്റാർക്കാണ്

18 ) ഘടക കക്ഷികളുമായി ഇത്രയും സൗഹാർദ്ധപരമായ ബന്ധം കാത്ത് സൂക്ഷിച്ച ഒരു പ്രതിപക്ഷ നേതാവ് സതീശനല്ലാതെ മറ്റാരാണുള്ളത്

19) നിയമസഭയിൽ ഇത്രയും കണിശമായും രേഖകളുടെയും തെളിവുകളുടെയും വെളിച്ചത്തിൽ വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് സതീശനല്ലാതെ മറ്റാരെങ്കിലും മുമ്പുണ്ടായിട്ടുണ്ടോ

20) കേരള കോൺഗ്രസടക്കമുള്ള LDF ലെ ആറോളം രാഷ്ട്രീയ പാർട്ടികളെ നാമാവശേഷമാക്കിയ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് സതീശനല്ലാതെ മറ്റാരാണ്

*ഇതിനെല്ലാമുപരി കേരളത്തിലെ പൊതു സമൂഹവും ഘടക കക്ഷികളെല്ലാവരും പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ എന്നാഗ്രഹിക്കുന്നു*

KC വേണുഗോപാൽ മുഖ്യനായി വരികയാണെങ്കിൽ ഒരനിയമസഭാ തെരഞ്ഞെടുപ്പും ഒരു ലോകസഭാ തെരഞ്ഞെടുപ്പും നേരിടേണ്ടിവരും 
മുഖ്യമന്ത്രി സ്ഥാനം വിവാദമാക്കിയ പേരുദോഷത്തിൻ്റെ സാഹചര്യത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പിൽ രണ്ടും വിജയിച്ച് വരാൻ അൽപം പ്രയാസം  തന്നെയായിരിക്കും
പരാജയപ്പെട്ടാൽ LDF ന് അതൊരുവലിയ ഊർജം നൽകുമെന്ന് മാത്രമല്ല ഒരു പക്ഷേ KC യുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ തിരശ്ശീലയായി ആതെരഞ്ഞെടുപ്പ് മാറാനുള്ള സാദ്ധ്യതയും തള്ളിക്കളഞ്ഞു കൂടാ
മുമ്പ് KPCC പ്രസിഡണ്ടായിരുന്ന കെ. മുരളീധരൻ വിദ്യുച്ഛക്തി മന്ത്രിയായപ്പോൾ വടക്കാഞ്ചേരിയിൽ ബൈ ഇലക്ഷനിൽ കരുണാകരനുള്ള കാലമായിട്ടു പോലും മുരളി ദയനീയമായി പരാജയപ്പെട്ട ചരിത്രം നമുക്ക് മറക്കാറായിട്ടില്ല

അത് കൊണ്ട് KC ഈ അവകാശവാദത്തിൽ നിന്ന് സ്വയം പിൻമാറി പടനയിച്ചവന് നാട് നയിക്കാനുള്ള അവസരം നൽകിയാൽ KC ക്ക് ദേശീയ രാഷ്ട്രീയത്തിൽ പത്തരമാറ്റിൻ്റെ തിളക്കം കുടുമെന്നതിൽ തർക്കമില്ല

പിന്നെ ചെന്നിത്തലയും സതീശനും തമ്മിലുള്ള അവകാശവാദങ്ങൾ പരിഹരിക്കാൻ KC യുടെ നേതൃത്വത്തിലുള്ള AIC യുടെ സംഘടനാ സംവിധാനത്തിന് സാധിക്കുമെന്നതിൽ ഒരു സംശയവുമില്ല


അത് കൊണ്ട് കോൺഗ്രസ്സിൻ്റെ തൊണ്ണൂറ് ശതമാനത്തിലേറെ പ്രവർത്തകരും കേരളത്തിലെ പൊതു സമൂഹവും ഘടക കക്ഷികളെല്ലാവരും പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ എന്നാഗ്രഹിക്കുന്നു
പാർട്ടിയുടെ പൊതുവികാരത്തിനും കേരള സമൂഹത്തിൻ്റെ അഭിലാഷത്തിനും ഘടക കക്ഷികളുടെ ആഗ്രഹത്തിനും വിപരീതമായ തീരുമാനം ഹൈക്കമാണ്ടിൻ്റെ ഭാഗത്ത് നിന്നുണ്ടാവാതിരിക്കുന്നതാണ് ഈ മഹാ വിജയത്തിൻ്റെ തിളക്കം മങ്ങാതിരിക്കാൻ ഏറ്റവും നല്ലത് എന്നതിലും രണ്ടഭിപ്രായത്തിന് സാദ്ധ്യതയില്ല 


കരീം എളമരം
9446692115

Post a Comment

Previous Post Next Post