Trending

അഡ്വ. ഫാത്തിമ തഹ്‌ലിയ കൗൺസിലർ സ്ഥാനം രാജിവച്ചു; രാജിക്കത്ത് കൈമാറി

അഡ്വ. ഫാത്തിമ തഹ്‌ലിയ കൗൺസിലർ സ്ഥാനം രാജിവച്ചു; രാജിക്കത്ത് കൈമാറി

കോഴിക്കോട്: പേരാമ്പ്രയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഫാത്തിമ തഹ്‌ലിയ കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ അംഗത്വം രാജിവച്ചു. ഇന്ന് കോർപ്പറേഷൻ സെക്രട്ടറി ഹരിഷിന് നേരിട്ടെത്തിയാണ് രാജിക്കത്ത് കൈമാറിയത്.

കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. മൊയ്തീൻ കോയ, കൗൺസിലർമാരായ സഫറി വെള്ളയിൽ, മുല്ലവീട്ടിൽ ജാഹിഷ്, എം.പി. മുനീർ, അഫ്രിദ എന്നിവർക്കൊപ്പമാണ് ഫാത്തിമ തഹ്‌ലിയ സെക്രട്ടറിയെ കണ്ടത്. പേരാമ്പ്ര മണ്ഡലത്തിലെ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് കൗൺസിലർ സ്ഥാനം ഒഴിയുന്നത്.

Post a Comment

Previous Post Next Post