വോളി ബോൾ ജേതാവിന് ആദരം. നൽകി
പേരാമ്പ്ര:സംസ്ഥാന തലത്തിൽ യൂത്ത് വോളി ബോളിൽ മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ജംഷീർ വി ടി ക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി.പരിമിതികളോട് പോരാളി ജില്ലാ ,സംസ്ഥമ വോളി മത്സരത്തിൽ മികച്ച പ്രകടനം ആണ് ജംഷീർ കാഴ്ച വെച്ചത്.ജംഷീർ വോളിബോൾ കളിച്ചു വളർന്ന നൊച്ചാട് പോരേരി ഗ്രൗണ്ടിൽ വെച്ചാണ് സ്നേഹാദരം പരിപാടി സംഘടിപ്പിച്ചത്.വാർഡ് മെമ്പർ റസ് ല സിറാജ് സ്നേഹാദരം കൈമാറി.പി കെ മോഹനൻ അധ്യക്ഷത വഹിച്ചു.തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബൂട്ട് വാങ്ങിത്തരുമോ എന്ന ജംഷീറിന്റെ റസ് ല സിറാജ് നോടുള്ള ആവശ്യവും ചടങ്ങിൽ വെച്ച് സാക്ഷാത്കരിച്ചു.ബൂട്ട് കൈമാറ്റം ടീയാറ ഫാഷൻ ഹബ് ഉടമ കെ പി അമീർ സുഹൈൽ നിർവഹിച്ചു. ഇടി ഹമീദ്,ടി കുഞ്ഞമ്മത്,പിസി മുഹമ്മദ് സിറാജ് ,കെഎം അൻവർഷ ,ടി കെ മുഹമ്മദ് അലി,പിസി ഷംസീർ,വി ടി ജാഫർ,ഇ പി അമ്മത്,ഇ പി ഹസ്ന സംസാരിച്ചു.
Tags:
Kozhikode News

