മനസ് നിറഞ്ഞ് നാട്ടുകാർ: ആവേശമായി റോഡ് ഉദ്ഘാടനം
കൂരാച്ചുണ്ട് പഞ്ചായത്ത് മൂന്നാം വാർഡിലെ ചെരിയംപുറത്ത് താഴെ- വട്ടക്കണ്ടി റോഡ് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചെറിയാൻ ജോസഫ് അറക്കൽ അധ്യക്ഷത വഹിച്ചു. രാജ്യസഭ എംപി ആയിരുന്ന ജോസ് കെ. മാണിയുടെ ഫണ്ട് ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇരുപതോളം കുടുംബങ്ങളാണ് ഈ റോഡിന്റെ ഗുണഭോക്താക്കൾ.
വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ബ്ലോക്ക് മെമ്പർ അരുൺ ജോസ് തെക്കേപറമ്പിൽ, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷന്മാരായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ഡാർളി അബ്രാഹം പുല്ലൻകുന്നേൽ, മെമ്പർ മാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ആൻസമ്മ എൻ.ജെ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ.കെ അമ്മദ്, മുൻ മെമ്പർ വിൽസൻ പാത്തിച്ചാലിൽ എന്നിവർ സംസാരിച്ചു.
Tags:
Kozhikode News

