Trending

​മാവൂരിൽ ബി.എൽ.എസ് ജീവൻരക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

​മാവൂരിൽ ബി.എൽ.എസ് ജീവൻരക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

മാവൂർ: മാവൂർ ഗ്രാമപഞ്ചായത്തും ജെ.സി.ഐ മാവൂരും സംയുക്തമായി സംഘടിപ്പിച്ച 'ബി.എൽ.എസ്' (Basic Life Support) ജീവൻരക്ഷാ പരിശീലന ക്ലാസ് ശ്രദ്ധേയമായി. മെയ് 12 ചൊവ്വാഴ്ച മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടന്നത്.

മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെ.സി.ഐ മാവൂർ പ്രസിഡന്റ് ജെ.സി. ഷബാന എ.എം. അധ്യക്ഷത വഹിച്ചു. മാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ ഷിജു കൂതാളി ജീവൻരക്ഷാ മാർഗങ്ങളെക്കുറിച്ച് വിശദമായ പരിശീലന ക്ലാസ് നയിച്ചു.
​ജെ.സി.ഐ സോൺ 21 വൈസ് പ്രസിഡന്റ് ജെ.സി. സെനറ്റർ ആസാദ് കെ.കെ. വിശിഷ്ടാതിഥിയായി പങ്കെടുത്തു. സോൺ ഡയറക്ടർ ജെ.സി. സെനറ്റർ സദക് അതുള്ള താഹിർ മുഖ്യപ്രഭാഷണം നടത്തി.


പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതാ മണി ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
​ജെ.സി.ഐ മാവൂർ മുൻ പ്രസിഡന്റുമാരായ ജെ.എഫ്.എം. അനൂപ് തൂവക്കാട്, ജെ.സി.ഐ. സെനറ്റർ നജീബ് സി.എം, ജെ.സി. ശ്രീജിത്ത് മാവൂർ, എച്ച്.ജി.എഫ്. ഷഹീൻ തരുവറ എന്നിവരും ഭാരവാഹികളായ ജെ.സി. ബിസ്മില്ല ബീഗം, ജെ.സി. ഹരീഷ് കുമാർ, ജെ.സി. രാമമൂർത്തി, ജെ.സി. ഷൈജു മാവൂർ, ജെ.സി. അബ്ദുറഹിമാൻ, ജെ.സി. തസ്‌നി തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.
​ജവഹർ ക്ലബ് മാവൂർ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിവിധ റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചന്റ് അസോസിയേഷൻ അംഗങ്ങൾ, മാവൂർ മെക് സെവൻ പ്രവർത്തകർ, ജെ.സി.ഐ മാവൂർ കുടുംബാംഗങ്ങൾ തുടങ്ങി നിരവധി നാട്ടുകാർ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു.
​പ്രോഗ്രാം ഡയറക്ടർ ജെ.സി. രാജേഷ് കുമാർ സ്വാഗതവും പാസ്റ്റ് സോൺ വൈസ് പ്രസിഡന്റ് ജെ.എഫ്.എം. സനീഷ് പി. നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post