നിഴല്‍പ്പിണറുകള്‍ പ്രകാശിതമായി
പേരാമ്പ്രഃ പ്രമുഖ എഴുത്തുകാരനും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ കെ.ടി.ബി.കല്പത്തൂരിന്‍റെ രണ്ടാമത്തെ നോവല്‍ നിഴല്‍പ്പിണറുകള്‍ പ്രകാശിതമായി.വാല്യക്കോട് ടൗണില്‍ പൊതുജന വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ യു.കെ.കുമാരന്‍ യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷ്റഫ് കുരുവട്ടൂരിന് നല്കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.വായനശാലാ പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍ അധ്യക്ഷനായി.നൊച്ചാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.സുജിത്ത് നോവല്‍ പരിചയപ്പെടുത്തി.അഷ്റഫ് കുരുവട്ടൂര്‍,കരുണാകരന്‍ പേരാമ്പ്ര,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം കെ.കെ.ലിസി.,ബാലകൃഷ്ണന്‍ എടക്കയില്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍,വക്കീല്‍ ഗുമസ്ഥ ജോലി ചെയ്യവെ സ്വപ്രയത്നം കൊണ്ട് അഭിഭാഷകവൃത്തിയിലെത്തിയ ഷിനില നാഗത്തിനെ ആദരിച്ചു.കെ.ടി.ബി.കല്പത്തൂര്‍,ഷിനില നാഗത്ത് എന്നിവര്‍ മറുമൊഴി പറഞ്ഞു.വൈസ് പ്രസിഡണ്ട് എ.പി.സ്നേഹപ്രഭ സ്വാഗതവും ജോയിന്‍ സെക്രട്ടറി പി.കെ.സന്തോഷ് നന്ദിയും പറഞ്ഞു.
Tags:
Kozhikode News

