Trending

ചെന്താര ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026 ന് തുടക്കമായി.

ചെന്താര ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026 ന് തുടക്കമായി.

         
      
കേരള ഗ്രന്ഥശാല സംഘം ,ചെന്താര ഗ്രന്ഥ വേദിചേനോളി ,കുടുംബശ്രീ ബാലവേദി ചേനോളി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചേനോളി കണ്ണമ്പത്ത് എൽ പി സ്കൂളിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന "ചെന്താര ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026 . " ന് തുടക്കമായി . പ്രശസ്ത കവി വീരാൻകുട്ടി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു . ജാഹ്നവി സൈറ .( യുവ കവി ) കെ.നാരായണൻ ( താലൂക്ക്ലൈബ്രറി കൗൺസിൽ ), കെ.ടി. ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.സുഹാസ് പാറക്കണ്ടി സ്വാഗതവും മോഹനൻ ചേനോളി അധ്യക്ഷനുമായ ചടങ്ങിൽ പ്രകാശ് ബാബു മാസ്റ്റർ നന്ദി പറഞ്ഞു.. കഥയുടെ നേരറിവ് ,വരകൾ വർണ്ണങ്ങൾ ,ക്യാമറ മൂന്നാം കണ്ണിന്റെ ഇതിഹാസം , പാട്ടോളം ,വായന പൂക്കുന്നു മനം നിറയുന്നു ,കാലത്തെ അറിയുന്ന കവിത ,നാടകം കണ്ണിന്റെ കഥ, പ്രതിഭാദരം എന്നീ വിവിധ സെഷനുകൾ നടന്നു.. കെ രഞ്ജിത്ത് ,ശ്രീജിത്ത് ചെമ്മരൻ ,രാജീവൻ കെ സി , ബഷീർ ചിത്രകൂടം ,ചന്ദ്രൻ മരുതേരി, ഡോക്ടർ ശാരിക രാംദാസ് സനോര ,അലൻ പ്രവീൺ ,എന്നിവർ വിവിധ സെഷനുകളിൽ വിഷയങ്ങൾഅവതരിപ്പിച്ചു.

Post a Comment

Previous Post Next Post