നാവായിക്കുളം മലയാള വേദിയിൽ 'അത്തിപ്പാതിരി' നോവൽ ചർച്ച നടന്നു
നാവായിക്കുളം: മലയാള വേദി നാവായിക്കുളത്തിന്റെ 237-ാമത് പ്രതിമാസ സാഹിത്യ ചർച്ചയുടെ ഭാഗമായി വി.പി. രാജീവന്റെ ശ്രദ്ധേയമായ നോവൽ 'അത്തിപ്പാതിരി' ചർച്ച ചെയ്തു.
നാവായിക്കുളം എൻ.എസ്.എസ്. കരയോഗ മന്ദിര ഓഡിറ്റോറിയത്തിൽ നടന്ന സാഹിത്യ കൂട്ടായ്മയിൽ കവി ഓരനെല്ലൂർ ബാബു അധ്യക്ഷത വഹിച്ചു.
പ്രശസ്ത കവിയും സാഹിത്യകാരിയുമായ സവിതാ വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സാഹിത്യ നിരൂപകൻ രാമചന്ദ്രൻ കരവാരം നോവൽ അവതരിപ്പിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ സാംസ്കാരിക രംഗത്തെ പ്രമുഖരായ കവി രാജചന്ദ്രൻ, തിരക്കഥാകൃത്ത് ബിനുലാൽ ഉണ്ണി, മധുസൂദനൻ, വി. രാധാകൃഷ്ണൻ, ഡോ. അശോക് ശങ്കർ, ശ്രീകണ്ഠൻ കല്ലമ്പലം എന്നിവർ പങ്കെടുത്തു. ചടങ്ങിൽ നോവലിസ്റ്റ് വി.പി. രാജീവനെ മലയാള വേദി ചെയർമാൻ ഓരനെല്ലൂർ ബാബു പൊന്നാട അണിയിച്ച് ആദരിച്ചു.
നോവൽ ചർച്ചയോടനുബന്ധിച്ച് നടന്ന കവിസമ്മേളനം പരിപാടിയുടെ മുഖ്യ ആകർഷണമായി. പ്രശോഭൻ ചെറുന്നിയൂർ, ബേബി കൃഷ്ണൻ, അനിജ നാവായിക്കുളം, ആദർശ്, ശ്രീകല ഭൂമിക്കാരൻ, ആനിമോൾ, അജിതപ്രഭ, അനില, ജ്യോതി ചെറുന്നിയൂർ, ദുർഗാലക്ഷ്മി, പ്രസേന സിന്ധു തുടങ്ങിയവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. പ്രാദേശിക സാഹിത്യ പ്രതിഭകളുടെയും വായനക്കാരുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
Tags:
Kerala News




