എടവണ്ണപ്പാറയെ കയ്യിലെടുത്തമ്മാനമാടി UDF ൻ്റെ വിജയാരവം
കൊണ്ടോട്ടിയുടെ രാഷ്ട്രീയ ചരിത്രത്തത്തിലിന്ന് വരെ നേടിയിയിട്ടില്ലാത്ത അരലക്ഷത്തിലേറെ വോട്ടിൻ്റെ മൃഗീയ ഭൂരിപക്ഷം നേടി വിജയിച്ച ടി.പി. അഷ്റഫലി യുടെ വിജയാഘോഷം വാഴക്കാട് മണ്ഡലം UDF കമ്മറ്റി ഒരു ചരിത്രസംഭവമാക്കി മാറ്റി വൈഃ അഞ്ച് മണിക്ക് പട്ടണം ചുറ്റിനടന്ന ആഹ്ലാദപ്രകടനത്തോടെ ആരംഭിച്ച വിജയാഹ്ളാദ പ്രകടനം കാണാൻ ചീക്കോട് വാഴക്കാട് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്ത്രീകളടക്കം ആയിരക്കണക്കിനാളുകളെ കൊണ്ട് എടവണ്ണപ്പാറ അങ്ങാടി വീർപ് മുട്ടി
ഡിജെ ഡാൻസുകളും കരിമരുന്ന് പ്രയോഗങ്ങളും കൊണ്ട് ആകർഷണീയമാക്കിയ വിജയാരവം കാണാൻ നൂറുക്കണക്കിന് സ്ത്രീകൾ അങ്ങാടിയിലെ കെട്ടിടങ്ങൾക്ക് മുകളിൽ നേരത്തെ സ്ഥലം പിടിച്ചിരുന്നു
ടി.പി. അഷ്‌റഫലിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി കൊടുത്ത ചീക്കോട് പഞ്ചായത്തും (9671)രണ്ടാം സ്ഥാനത്ത് വാഴക്കാട് പഞ്ചായത്തുമാണ് ( 9456) എന്നത് ആഘോഷത്തിൻ്റെ പൊലിമ വർദ്ധിപ്പിച്ചു
Tags:
Malappuram News


