ചികിത്സ സഹായ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
മാവൂർ : ഇരു വൃക്കകളും തകരാറിലായ തെങ്ങിലക്കടവ് വലിയപറമ്പത്ത് മുജീബ് ചികിത്സാ സഹായ കമ്മിറ്റിയുടെ ഓഫീസ് തെങ്ങിലക്കടവിൽ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.
ജാതി, മത,രാഷ്ട്രീയ ചിന്തകൾക്കതീതമായി രോഗികളെ സഹായിക്കുന്നതിൽ എല്ലാവരും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപെട്ടു.
ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ എൻ.പി. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത് ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.മുരളീധരൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.ഉമ്മർ മാസ്റ്റർ,വളപ്പിൽ റസാഖ്, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പുതുക്കുടി സുരേഷ്, വി.എസ്. രജ്ഞിത്ത്, സനോജ്, കെ. ലത്തീഫ് മാസ്റ്റർ, ബിച്ചാവ മാവൂർ എന്നിവർ സംസാരിച്ചു. ചികിത്സാ സഹായ കമ്മിറ്റി കൺവീനർ പി.ടി ജാഫർ സ്വാഗതവും ട്രഷറർ പി. അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉമാദേവി കുഴിപ്പള്ളി, കെ. ഉസ്മാൻ, കെ.എം. അഷ്റഫ്, എ.എം. ശ്രീജ, മിനി തുവ്വക്കാട്ട്, ചന്ദ്രിക ടീച്ചർ, പ്രേമലത, മുംതാസ് മoത്തിലാംതൊടി, ഫൗസിയ സലാം എന്നിവർ സംബന്ധിച്ചു.
Tags:
Mavoor News

