രക്തദാനത്തിൽ മാതൃകയായി പിതാവും മകളും; സുമനസ്സുകളുടെ കൈയടി നേടി മുഹമ്മദ് യൂനുസും സാനിയയും
ആയഞ്ചേരി: സ്നേഹത്തിന്റെയും കരുതലിന്റെയും ഉദാത്തമായ മാതൃക തീർത്ത് ഒരു പിതാവും മകളും. ഇന്നലെ ആയഞ്ചേരി റഹ്മാനിയ സ്കൂളിൽ നടന്ന രക്തദാന ക്യാമ്പിലാണ് ആനാണ്ടി മുഹമ്മദ് യൂനുസും മകൾ സാനിയയും ഒന്നിച്ച് രക്തം നൽകി നാടിന് മാതൃകയായത്.
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ. വുമൺ ആൻഡ് ചിൽഡ്രൻ (W&C) ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജീവൻ രക്ഷിക്കാനുള്ള ഈ മഹത്തായ കർമ്മത്തിൽ പങ്കാളികളാകാൻ ഇരുവരും മുന്നോട്ടുവന്നത് ക്യാമ്പിലെത്തിയവർക്ക് വലിയ ആവേശമായി.
Tags:
Kozhikode News




