Trending

ആരാമ്പ്രം പൊളിറ്റിക്സ് ഗ്രൂപ്പ് പ്രവചന മത്സരം: വിജയിക്ക് സമ്മാനം നൽകി

ആരാമ്പ്രം പൊളിറ്റിക്സ് ഗ്രൂപ്പ് പ്രവചന മത്സരം: വിജയിക്ക് സമ്മാനം നൽകി


ആരാമ്പ്രം: തിരഞ്ഞെടുപ്പ് ചർച്ചകളും ആവേശകരമായ പ്രവചനങ്ങളും നിറഞ്ഞ ആരാമ്പ്രം പൊളിറ്റിക്സ് വാട്സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു.

മത്സരത്തിൽ യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലത്തോട് ഏറ്റവും അടുത്ത പ്രവചനം നടത്തിയ ഫരീദ് കോട്ടക്കൽ വിജയിയായി. കൃത്യമായ ഫലം ആരും പ്രവചിച്ചിരുന്നില്ലെങ്കിലും ലഭിച്ച എൻട്രികളിൽ ഏറ്റവും സമാനമായ കണക്കുകൾ സമർപ്പിച്ചതിനാണ് ഫരീദിനെ വിജയിയായി തെരഞ്ഞെടുത്തത്.

വിജയിക്കുള്ള സമ്മാനം ഇന്ന് ആരാമ്പ്രത്ത് നടന്ന ചടങ്ങിൽ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫിയ മുഹമ്മദ് കൈമാറി. ചടങ്ങിൽ ആരാമ്പ്രത്തെ മുതിർന്ന പത്രപ്രവർത്തകൻ ബഷീർ കുന്നുമ്മൽ ആരാമ്പ്രം ന്യൂസ് അഡ്മിൻ മുഹമ്മദ് പൂളക്കാടി എന്നിവർ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് കാലയളവിൽ ഗ്രൂപ്പിൽ നടന്ന സജീവമായ രാഷ്ട്രീയ സംവാദങ്ങളുടെയും ആരോഗ്യകരമായ ചർച്ചകളുടെയും തുടർച്ചയായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചതെന്ന് ഗ്രൂപ്പ് അഡ്മിൻ പാനൽ അറിയിച്ചു. പങ്കെടുത്ത എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും അഡ്മിൻ പാനൽ നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post