ഇന്ധനവില വർദ്ധനവ്: എടവണ്ണപ്പാറയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
എടവണ്ണപ്പാറ: രാജ്യത്ത് പ്രതിദിനമെന്നോണം വർദ്ധിച്ചുവരുന്ന ഡീസൽ, പെട്രോൾ വിലവർദ്ധനവിനെതിരെ എടവണ്ണപ്പാറയിൽ കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.
പ്രകടനത്തിന് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സക്കറിയ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ വാഴക്കാട്, മുൻ വാർഡ് മെമ്പർ തറമ്മൽ അയ്യപ്പൻകുട്ടി, ശ്രീദാസ് വെട്ടത്തൂർ, മജീദ് മപ്രം തുടങ്ങിയവർ നേതൃത്വം നൽകി. വിലവർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
Tags:
Malappuram News


