Trending

സ്ത്രീ മുന്നേറ്റങ്ങളെ തടയാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല: എം.ജി.എം വനിത സമ്മേളനം

സ്ത്രീ മുന്നേറ്റങ്ങളെ തടയാൻ ശ്രമിക്കുന്നത്
അംഗീകരിക്കാനാവില്ല:
എം.ജി.എം വനിത സമ്മേളനം


കോഴിക്കോട്: സ്ത്രീകളെ പൊതുരംഗത്തുനിന്ന് പിന്തിരിപ്പിക്കാനും അവരുടെ സാമൂഹിക ഇടപെടലുകൾ നിയന്ത്രിക്കാനും ശ്രമിക്കുന്ന പ്രവണതകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് എം.ജി.എം (മുസ്‌ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്റ്) കോഴിക്കോട് സൗത്ത്  ജില്ലാ കമ്മിറ്റി 'ആധാർമ്മികതക്കെതിരെ പെൺകരുത്ത്' എന്ന പ്രമേയത്തിൽ മാളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂൾ കാമ്പസിൽ വെച്ച് സംഘടിപ്പിച്ച  വനിതാ സമ്മേളനം ആവശ്യപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം സ്ത്രീകൾ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യരംഗം, സാങ്കേതിക വിദ്യ, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കെ, സ്ത്രീകളെ പൊതുരംഗത്ത് നിന്ന് തടയുന്ന അതിതീവ്ര ശൈലിയെ അവജ്ഞയോടെ തള്ളി കളയണം.
 
സമൂഹത്തിന്റെ പകുതിയായ സ്ത്രീകളുടെ സാന്നിധ്യം ഭയത്തോടെ കാണുന്ന
 ആശയധാരകളെ തിരുത്താൻ പുതു തലമുറ മുന്നോട്ടു വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
 
ഇസ്‌ലാം സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക ഇടപെടലുകൾക്കും വ്യക്തമായ അവകാശങ്ങളും അംഗീകാരവും നൽകിയ മതമാണ്, മതത്തെ ദുർവ്യാഖ്യാനം ചെയ്ത് സ്ത്രീകളെ പിന്തള്ളുന്ന സമീപനങ്ങൾ യഥാർത്ഥ ഇസ്‌ലാമിക ആശയങ്ങളോട് പൊരുത്തപ്പെടുന്നതല്ല.
സ്ത്രീകളുടെ  ബുദ്ധി ശക്തിയും നേതൃ പാടവവും  ഭയക്കുന്ന  പിന്തിരിപ്പൻ പ്രസ്ഥാനങ്ങൾ സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു

സ്ത്രീകളുടെ പൊതുരംഗത്തെ പങ്കാളിത്തം കുറയ്ക്കാനുള്ള ഇത്തരം ശ്രമങ്ങൾ സമൂഹത്തിന്റെ സമഗ്ര വളർച്ചയ്ക്ക് തിരിച്ചടിയാകുമെന്ന്
വിവേകമതികൾ തിരിച്ചറിയണമെന്നും എം ജി എം സമ്മേളനം ആവശ്യപ്പെട്ടു
 
യുവതലമുറയെ ലക്ഷ്യമിട്ട് എൽ.ജി.ബി.ടി.ക്യൂവിന്റെയും 
ലൈംഗിക ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന്റെയും മറവിൽ സമൂഹത്തിലെ ധാർമ്മിക-സദാചാര മൂല്യങ്ങളെ ദുർബലപ്പെടുത്താനുള്ള സംഘടിത ശ്രമങ്ങൾ ജാഗ്രത യോടെ കാണണം.
ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സ്‌ത്രീ സമൂഹം മുന്നോട്ട് വരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

സമ്മേളനത്തിന്റെ ഉദ്ഘാടന സെഷൻ ജില്ലാ പഞ്ചായത്ത പ്രസിഡൻറ് ശ്രീമതി മില്ലി മോഹനൻ ഉദ്ഘാടനം ചെയ്തു. നിയുക്ത എം.എൽ.എ അഡ്വ.ഫൈസൽ ബാബു മുഖ്യാതിഥിയായിരുന്നു. കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ,എം.ജി.എം  സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട്, കോർപ്പറേഷൻ കൗൺസിലർ കെ.സി ശോഭിതസി.മരക്കാരുട്ടി, എഞ്ചി. മുഹമ്മദ് കോയ, ജുനൈദ് സലഫി, ശമൽ മദനി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന സ്ത്രീ: വിശ്വാസം, സമൂഹം, ധാർമ്മികത സെഷനിൽ ഡോ.ഫർഹ, ആയിഷ ചെറുമുക്ക്, ഡോ.മുനീർ മദനി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

വിദ്യാർത്ഥിനികൾക്കായി സ്ത്രീ:കാലം,സ്വത്വം,സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺ ഡിബേറ്റിന് മിൻഹ ഹബീബ്, ആയിഷ സജ്‌ന,വാഫി ശിഹാദ്, അസീം തെന്നല, ദിൽറുബ എന്നിവർ നേതൃത്വം നൽകി.

സ്ത്രീ: കുടുംബം സംസ്കരണം എന്ന സെഷനിൽ അൻസാർ നന്മണ്ട, പ്രൊഫ.ഫാത്തിമ ടീച്ചർ, സുബൈദ പാലത്ത് എന്നിവർ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു.

വൈകിട്ട് നടന്ന സമാപന സമ്മേളന സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. വളപ്പിൽ അബ്ദുസ്സലാം,സുബൈർ മദനി,ശമീമ ഇസ്‌ലാഹിയ്യ, എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post