Trending

ക്ഷേത്രാങ്കണത്തിൽ സോളാർ ലൈറ്റ് സമർപ്പിച്ചുകൊണ്ട് മാതൃകയായി.

ക്ഷേത്രാങ്കണത്തിൽ സോളാർ ലൈറ്റ് സമർപ്പിച്ചുകൊണ്ട് മാതൃകയായി.


പേരാമ്പ്ര:നൊച്ചാട് ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട റസ്ല സിറാജ് പിസി യോട് ക്ഷേത്ര  ഭാരവാഹികൾ ആവശ്യപ്പെട്ടത് ക്ഷേത്ര പരിസരത്ത് പഞ്ചായത്ത് വകയിൽ ഒരു ലൈറ്റ് വെച്ച് കൊടുക്കാൻ ആയിരുന്നു.തനത് ഫണ്ട് നിലവിൽ ലഭ്യമല്ലാത്തതിനാൽ സഹപ്രവർത്തകരുടെ സഹായത്തോടെ സോളാർ ലൈറ്റ് സ്ഥാപിച്ചു കൊടുത്ത് മാതൃകയായി മെമ്പർ. നൊച്ചാട്   ചിരപുരാതനമായ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ആണ് സോളാർ ലൈറ്റ് സ്ഥാപിച്ചത്.സോളാർ ലൈറ്റ് സമർപ്പണം ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ റസ് ല സിറാജ് പിസി നിർവഹിച്ചു.

Post a Comment

Previous Post Next Post