ബലി പെരുന്നാൾ ദിനത്തിൽ ചൂലൂർ സി.എച് സെന്ററിന്റ വിഭവ സമാഹരണം.
വരുന്ന ബലി പെരുന്നാൾ ദിനത്തിൽ പള്ളികൾ.ഈദ്ഗാഹുകൾ. വീടുകൾ കേന്ദ്രീകരിച്ചും കൊണ്ട് ഫണ്ട് ശേഖരണം നടത്തുവാൻ സെന്ററിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ച .
കാൻസർ രോഗികൾക്ക് ഒരു കൈതാങ്ങ് എന്ന പേരിലാണ് വിഭവസമാഹരണം.ഇത് സംബന്ധമായി ചേർന്ന് യോഗത്തിൽ പ്രസിഡണ്ട് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടു ഖാലിദ് കിളിമുണ്ട അന്ധ്യക്ഷത വഹിച്ചു. ചൂലൂർ സെന്റർ ഈ വർഷം ആരംഭിക്കുന്ന ഏഴര കോടി രൂപയോളം ചിലവു വരുന്ന വികസന പദ്ധതികളെ കുറിച്ചു ഇ.ടി. വിശദീകരിച്ചു ജനറൽ സിക്രട്ടരി എൻ പി . പി.ഹംസ മാസ്റ്റർ സ്വാഗതo പറഞ്ഞു. കുന്ദമംഗലം നിയോജകമണ്ഡലം ലീഗ് പ്രസിണ്ടണ്ട് കെ. മൂസ്സ മൗലവി. തിരുവമ്പാടി മണ്ഡലം ലീഗ് ജനറൽ സിക്രട്ടരി പി.ജി. മുഹമ്മദ്. പ്രഫ: വി.എം ഉസ്സൻ കുട്ടി.മജീദ് പുതുക്കുടി. യൂനസ് പുത്തലത്ത് വനിതാ ലീഗ് ജില്ലാ നേതാക്കളായ എം.പി. സഫിയ ടി.കെ. സീനത്ത്. പി.സി. റുക്കിയ ടീച്ചർ മാവൂർ പഞ്ചായത്ത് എസിഡണ്ട് സി. മൃനീറത്ത് ടീച്ചർ.കെ.ആലി വാഴക്കാട്ട്. പി.പി.മൊയ്തീൻ ഹാജ് കെ.പി യു അലി. ടി.അബ്ദുറഹിമാൻ ഹാജി പി.പി.അബൂറഹിമാൻ കെ.അലി ഹസ്സൻ.ഇ.സി.എം.ബഷീർ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ച.
Tags:
Mavoor News


