Trending

സന്തുഷ്ട വീടകം കാലഘട്ടത്തിന്റെ കഥ പറയുന്ന പുസ്തകം:സമദാനി

സന്തുഷ്ട വീടകം കാലഘട്ടത്തിന്റെ കഥ പറയുന്ന പുസ്തകം:സമദാനി


കോഴിക്കോട് :മോട്ടിവേഷണൽ ട്രൈനറും സാമൂഹ്യ പ്രവർത്തകയുമായ റഹിയാന ബീഗത്തിന്റെ സന്തുഷ്ട വീടകം അഥവാ ആർട്ട്‌ ഓഫ് പാരെന്റിങ്ങ് എന്ന പുസ്തകം ബഹുമാനപ്പെട്ട എം പി യും സാമൂഹ്യ സാംസ്‌കാരിക സാഹിത്യ രംഗത്തെ നിറസാന്നിധ്യവുമായ ഡോ എം പി അബ്ദുസമദാനി പ്രകാശനം ചെയ്തു.


നടപ്പു കാലഘട്ടത്തിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ഇടയിൽ നടമാടുന്ന വിഷയങ്ങൾക്ക് ഒരു പരിധിവരെ മരുന്നാണ് സന്തുഷ്ട വീടകം എന്നും രക്ഷാകർതൃത്വം ഒരു കലയായി കാണുമ്പോൾ എല്ലാറ്റിനും പരിഹാരം ഉണ്ടാകുന്നുണ്ടെന്നും ഈ പുസ്തകം നമ്മോടു പറയുന്നെന്നു പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സമദാനി പറഞ്ഞു. ഇത്തരം പുസ്തകം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശിക്ഷയല്ല ശിക്ഷണമാണ് ഇന്നത്തെ കാലത്ത് അഭികാമ്യമെന്ന് പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചുകൊണ്ട് കോഴിക്കോട് സൗത്ത് എം എൽ എ അഡ്വ ഫൈസൽ ബാബു വ്യക്തമാക്കി.


പ്രകാശന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരിയും ടാഗോർ ഫൗണ്ടേഷൻ രക്ഷധികാരിയുമായ ഡോ കെ പി സുധീര അധ്യക്ഷത വഹിച്ചു.ടാഗോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ പബ്ലിക്കേഷൻ പുറത്തിറക്കിയ പുസ്തകം ആധുനിക കാലത്തെ രക്ഷാകർതൃത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു സമഗ്ര ഗ്രന്ഥമാണ്.


പ്രകാശന ചടങ്ങിൽ ബാലസാഹിത്യകാരനും ടാഗോർ ഫൗണ്ടേഷൻ ഡയറക്ടറുമായ പി അനിൽ,സിജി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സലാം ഓമശ്ശേരി, തിരുവനതപുരം ഫേസ് സിവിൽ സർവീസ് അക്കാദമി സി എ ഒ ബഷീർ അടാട്ട്,ഇന്ത്യൻ പ്രവാസി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ ആർ ജെ സജിത്ത്, എഴുത്തുകാരി സാബി തെക്കേപ്പുറം, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മുൻ ലൈബ്രേറിയൻ പി എൻ ഗോപിനാഥ്, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ അഷറഫ് വളാഞ്ചേരി എന്നിവർ സംസാരിച്ചു.ടാഗോർ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ നെല്ലിയോട്ട് ബഷീർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post