വി.പി. ജഹാനാസെറീന് കുറ്റിക്കാട്ടൂരിൽ മുസ്ലിം ലീഗിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി
വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി കുറ്റിക്കാട്ടൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ പ്രൊഫഷണൽ അക്കാദമി ഫോർ കരിയർ ആൻഡ് എഡ്യൂക്കേഷൻ (PACE) പദ്ധതിയുടെ പ്രീ ലോഞ്ചിങ്ങും വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് റാങ്ക് ഹോൾഡർ വി പി ജഹാനാസെറീൻ മുഖ്യാതിഥിയായിരുന്നു
പ്രസിഡണ്ട് എ ടി ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ പി കോയ സ്വാഗതം പറഞ്ഞു. സിജി ട്രെയിനർ മുഫീദ് അരീക്കോട് ക്ലാസ് എടുത്തു. മുജീബ് എടക്കണ്ടി ഭാവി പദ്ധതികൾ വിശദീകരിച്ചു.
Tags:
Peruvayal News

