കരുതലിനൊരു വേറിട്ട മാതൃകയായി തണൽ സ്നേഹക്കൂട്.
ഭിന്നശേഷി പെൺകുട്ടികളുടെ പോരേക്കൂടൽ 30ന്.
കോഴിക്കോട്. ഉറ്റവരും ബന്ധുക്കളുമില്ലാത്ത ഭിന്നശേഷി പെൺകുട്ടികളെ മരണം വരെ സംരക്ഷിക്കാൻ കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിൽ തണൽ നിർമ്മിച്ച എട്ട്കൊച്ചു റിസോർട്ട് മോഡൽ വീടുകൾ മെയ് 30ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ സമർപ്പിക്കുകയാണ്. ഒന്നര ഏക്കർ സ്ഥലത്ത് എട്ട് വീടുകൾ നിർമിക്കാൻ 70ലക്ഷം രൂപ നൽകിയത് എറണാകുളം കോതമംഗലത്തെ വ്യവസായ പ്രമുഖൻ സമീർ പൂക്കുഴി എന്ന വ്യക്തിയാണ്. യൂ ഏ ഇ, ഖത്തർ എന്നിവിടങ്ങളിൽ കഴിയുന്ന പ്രവാസികളാണ് സ്ഥലം സ്പോൺസർ ചെയ്തത്. മക്കൾക്ക് ഉല്ലസിക്കാൻ മനോഹരമായ ആംഫി തിയേറ്റർ (തുറന്ന വേദി )10ലക്ഷം രൂപ നൽകി ഏറ്റെടുത്തത് പ്രവാസിയായ പാലേരി, പാറക്കടവ് സ്വദേശി ജമാൽ കൊളക്കണ്ടത്തിൽ ആണ്. കേരളത്തിൽ20ൽ ഏറെ ഭിന്നശേഷി കുട്ടികൾ സംരക്ഷണം നൽകേണ്ടവരാൽ കൊല ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തണൽ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടതെന്ന് തണൽ ഭാരവാഹികൾ പറഞ്ഞു. ആരോരുമില്ലാത്ത 50ഭിന്നശേഷി പെൺകുട്ടികൾ ഈ എട്ട് വീടുകളിൽ താമസിക്കും. കെയർ ടേക്കർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, തെറാപ്പിസ്റ്റ് എന്നിവരുടെ ശ്രദ്ധയും ഉണ്ടാവും. 10,000 സ്ക്വയർ ഫീറ്റിൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ 30ന് ജനകീയ തറക്കല്ലിടൽ കർമം നടക്കും. കൃഷി മന്ത്രി,ടി സിദ്ധിക്ക്. ഷാഫി പറമ്പിൽ എം പി, എം എൽ ഏ മാരായ പാറക്കൽ അബ്ദുള്ള, കെഎം അഭിജിത്, മുൻ എം എൽ എ, ടി പി രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വൈസ് പ്രസിഡന്റ് കെ കെ നവാസ്, പേരാമ്പ്ര, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാർ, ഒൻപതു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ മറ്റ് ജന പ്രതിനിധികൾ, മലബാർ ഗോൾഡ് എം ഡി. എം പി അഹമ്മദ്, തണൽ ചെയർമാൻ ഡോ. ഇദ്രീസ്, രാഷ്ട്രീയ മത സാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. 30ന് കാലത്ത് മുതൽ വൈകീട്ട് ആറ് വരെ നടക്കുന്ന പോരെ ക്കൂടലിൽ പങ്കെടുക്കുന്ന സുമനസ്സുകളിൽ നിന്നും കെട്ടിട നിർമ്മാണത്തിന് ആവശ്യമായ രണ്ടര കോടി രൂപ സമാഹരിക്കാനാണ് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് വാഴയിൽ നസീമ ചെയർ പേഴ്സൺ ആയ 1001അംഗ സംഘാടക സമിതി ഉദ്ദേശിക്കുന്നത്.ഇത് സംബന്ധിച്ച് നടന്ന
വാർത്ത സമ്മേളനത്തിൽ
സ്വാഗത സംഘം ചെയർമാൻ നസീമ വാഴയിൽ, ഡോ ഷാജഹാൻ, പി.കെ നവാസ്, പുതുക്കോട്ട് രവീന്ദ്രൻ , ഷരീഫ് കയറോത്ത്, ജമാൽ കുളക്കണ്ടത്തിൽ, ശശി ഇല്ലത്ത്, പി. എം യൂസഫ്, കുന്നുമ്മൽ സലാം, മൊയോറത്ത് അലി
Tags:
Kozhikode News

