Trending

ഇന്ത്യൻ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു

ഇന്ത്യൻ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു



➖ ➖12/ 04/ 2026 ➖➖
ഇന്ത്യൻ സിനിമാ ലോകത്തെ പ്രശസ്‌ത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ കാൻഡി ആശുപത്രിയിൽ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്കാരം.
ദാദാസാഹേബ് ഫാൽക്കേ അവാർഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ൽ 'മജാബാൽ' എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ൽ 'ബഡി മാ' എന്ന ചിത്രത്തിലാണ് ഹിന്ദിയിൽ ആദ്യമായി പാടിയതെങ്കിലും 1948ൽ പുറത്തിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.

Post a Comment

Previous Post Next Post