കന്നി വോട്ട് നൽകിയ ആവേശത്തിൽ ഇരട്ട സഹോദരിമാർ: ചെറൂപ്പയിൽ കൗതുകമായി ഫാത്തിമ സനയും ഫാത്തിമ നിദയും
കുന്ദമംഗലം: ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തിൽ പങ്കുചേരാൻ കന്നി വോട്ടർമാരായി ഇരട്ട സഹോദരിമാരെത്തിയത് വോട്ടെടുപ്പ് കേന്ദ്രത്തിൽ കൗതുകമായി. കുന്ദമംഗലം മണ്ഡലത്തിലെ മാവൂർ പഞ്ചായത്ത് ചെറൂപ്പ ഖാദി ബോർഡ് അങ്കണവാടിയിലെ 132-ാം നമ്പർ ബൂത്തിലാണ് മൊയ്പ്പാത്ത് അബ്ദുറഹ്മാന്റെ മക്കളായ ഫാത്തിമ സനയും ഫാത്തിമ നിദയും വോട്ട് രേഖപ്പെടുത്തിയത്.
രാവിലെ തന്നെ ബൂത്തിലെത്തിയ ഇരുവരും വോട്ട് രേഖപ്പെടുത്തിയ ശേഷം നിറഞ്ഞ ചിരിയോടെയാണ് പുറത്തുവന്നത്. തങ്ങളുടെ ആദ്യ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിലുള്ള വലിയ ആവേശത്തിലും സന്തോഷത്തിലുമാണ് ഈ സഹോദരിമാർ
Tags:
Kunnamagalam News
