Trending

​മജ്‌ലിസ് ബാഫഖി തങ്ങൾ സ്നേഹഭവനം സമർപ്പിച്ചു

​മജ്‌ലിസ് ബാഫഖി തങ്ങൾ സ്നേഹഭവനം സമർപ്പിച്ചു;


സേവനവും സ്നേഹവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്രയെന്ന് പാണക്കാട് സയ്യിദ്സാദിഖലി ശിഹാബ് തങ്ങൾ
​ അത്താണിയില്ലാത്തവർക്ക് അഭയവും ലഹരിവിമുക്തർക്ക് സാന്ത്വനവുമായി പുവ്വാട്ടുപറമ്പ് മജ്‌ലിസ് കാമ്പസിൽ നിർമ്മിച്ച 'മജ്‌ലിസ് ബാഫഖി തങ്ങൾ സ്നേഹഭവനം' പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. സേവനങ്ങളും പരസ്പര സ്നേഹവുമാണ് ഇസ്‌ലാമിന്റെ യഥാർത്ഥ അടയാളമെന്നും വിദ്യാഭ്യാസ കുതിപ്പിലൂടെ അത് പ്രാവർത്തികമാക്കുകയാണ് മജ്‌ലിസുത്തൗഹീദ് സേവന കേന്ദ്രം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ചെയ്യുന്നതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
​ അത്താണി ഇല്ലാത്തവർക്കഭയം നൽകുന്നതിന് ഫാമിലി കെയർ ഷൽട്ടർ, ലഹരി വിമുക്ത തുടർ ജീവതത്തിനായി
​ഫാമിലി റിക്കവറി
​ ഇസ്‌ലാമിക പഠനം ലളിതവും ആധുനികവുമായ രീതിയിൽ നടപ്പിലാക്കാൻ 'മജ്‌ലിസ് ഫോർ എഡ്യുക്കേഷൻ റിഫോർമേഷൻ' (MERCY).
കൂടാതെ​ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ മഹത്തുക്കളുടെ ചിന്താധാരകൾ വരുംതലമുറയ്ക്ക് പകർന്നുനൽകാനുള്ള ഗവേഷണ പഠന സൗകര്യം. ഏർപ്പെടുത്തിട്ടുണ്ട്
​ചടങ്ങിൽ
​പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.ഇ-ടി മുഹമ്മദ് ബഷീർ എംപി. കെ. മുസ മൗലവി . സയ്യിദ് ഹാശിം അൽഹദ്ദാദ് .ആശിഖ് ചില വൂർ .പി കെ ശറഫുഡിൻ സലാം ഫൈസി മുക്കം എംസിസൈനുദ്ധീൻ , കരിപ്പാൽ അബ്ദുറഹ്‌മാൻ കെ കെ കോയ മുസ്ല്യാർ. മരക്കാർ ഹാജി സുബൈർ, തുടങ്ങിയവർ പങ്കെടുത്തു മജ്ലിസ് ജനറൽ സെക്രട്ടറി ഡോ:ഖാസിമുൽ ഖാസിമി സ്വാഗതവും ജനറൽ മാനേജർ സാബിൻ ഖാസിമി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post