സ്മരണകളുടെ കണി വിസ്മയം; 'ഓർമ്മകൾ കൊണ്ടൊരു കണി വീട്' പ്രകാശനത്തിനൊരുങ്ങുന്നു
കോഴിക്കോട്: പ്രമുഖ പ്രസാധകരായ അനശ്വര പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുതിയ പുസ്തകം 'ഓർമ്മകൾ കൊണ്ടൊരു കണി വീട്' വായനക്കാരിലേക്ക് എത്തുന്നു. ജീവിതത്തിന്റെ നാഴികക്കല്ലുകളായ ഓർമ്മകളെ കോർത്തിണക്കി ഒരുക്കുന്ന ഈ കൃതിയുടെ എഡിറ്റർ മുഹമ്മദലി പൂങ്ങോലയാണ്.
43 പ്രമുഖ വ്യക്തികളുടെ സ്മരണകളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും കടന്നുപോകുന്ന ഈ പുസ്തകം, വായനക്കാർക്ക് വൈവിധ്യമാർന്ന വായനാനുഭവം സമ്മാനിക്കും. ഓർമ്മക്കൊളുന്തുകളിൽ നിന്നും ചീന്തിയെടുത്ത വിസ്മയങ്ങളുടെ 43 വർണ്ണ വായനകളാണ് ഈ സമാഹാരത്തിലുള്ളതെന്ന് പ്രസാധകർ അറിയിച്ചു.
തെക്കേപ്പുറം സക്കീർ, ഷാജഹാൻ പൊന്നാനി, സുമിത സതീഷ്, ബിന്ദു ബാബു തുടങ്ങിയ നിരവധി എഴുത്തുകാരുടെ കുറിപ്പുകൾ ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു. സ്മരണകളുടെ ഈ 'കണി വീട്' വായനാലോകത്ത് പുതിയൊരു ചർച്ചയ്ക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags:
Articles
