Trending

പുസ്തകപ്രകാശനവും കവിയരങ്ങും; പാരിപ്പള്ളിയിൽ എഴുത്തുകാരുടെ സംഗമം നടന്നു

പുസ്തകപ്രകാശനവും കവിയരങ്ങും; പാരിപ്പള്ളിയിൽ എഴുത്തുകാരുടെ സംഗമം നടന്നു


നിരൂപകനും എഴുത്തുകാരനുമായ സുനിൽ വെട്ടിയറയുടെ പുതിയ നോവൽ 'ആത്മായനങ്ങളുടെ നാട്' പ്രകാശനം ചെയ്തു. പാരിപ്പള്ളി ഗണേഷ് മെമ്മോറിയൽ ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിരൂപകനും പ്രഭാഷകനുമായ ഡോ. കെ.എസ്. രവികുമാർ ആണ് പുസ്തകപ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ എസ്. മോഹൻദാസ് പുസ്തകം ഏറ്റുവാങ്ങി.

അഡ്വ. എസ്.ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ രാമചന്ദ്രൻ കരവാരം പുസ്തക പരിചയം നടത്തി. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ഡോ. പ്രിയ സുനിൽ, സനൽ മണമ്പൂർ, ബീന സജീവ്, ആതിര ലോപമുദ്ര, വി. രാധാകൃഷ്ണൻ, സതീഷ് ബാബു എന്നിവർ പരിപാടിയിൽ സംസാരിച്ചു.

പുസ്തകപ്രകാശനത്തോടനുബന്ധിച്ച് ശ്രീ ഓരനല്ലൂർ ബാബു മോഡറേറ്ററായി നടന്ന കവിയരങ്ങ് ശ്രദ്ധേയമായി. അശോകൻ കായിക്കര, ദേശാഭിമാനി ഗോപി, നസീം ചിറയിൻകീഴ്, ശ്രീകണ്ഠൻ കല്ലമ്പലം, വിജയൻ ചന്ദനമാല, നവീൻ ഷീന, പ്രസേന സിന്ധു, ജയശ്രീ ആറ്റിങ്ങൽ, രണിത കെ., രാജു കൃഷ്ണൻ തുടങ്ങിയ കവികൾ കവിയരങ്ങിൽ പങ്കെടുത്തു. എഴുത്തുകാരും വായനക്കാരുമടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post