കോർത്തിട്ട നൂല് പൊട്ടുമ്പോൾ
ഒറ്റയാകുന്ന ജീവിതങ്ങൾ
കുളിരു കോരുന്ന
പൊലർച്ചനേരം
പട്ഞ്ഞാറേ മൂലെലെ
തൊടീല് കുടുബാത്താണി
വല കൊടയുന്നു.
ഇന്നും നല്ല തെരേണല്ലോ
കദീസ്യോന്ന്
പറ്ഞ്ഞപ്പയെ അട്ങ്ങി
ഒരോട്ത്ത് ഇര്ന്നോളി
മൻസാ ..
ഓരോ,
ഏറാംകൂടംണ്ടാക്കാൻ
നിക്കണ്ട.
ഇജ്ജൊന്ന്
പൊയ്ക്കാവ്ടന്ന്ന്നും
വീരവാദം മൊയ്ക്കി
അര ക്ലാസ്സ്
സുലൈമാനിം വല്ച്ചേറ്റി
മൂപ്പര് കടലിനെ പുണർന്നു.
മക്കളില്ലാത്ത:,
ഖാദറിനും ഖദീസൂനും
കടലും കടലിലെ
മീനോളുമായിരുന്നു മക്കള്..
വയസ്സേറുന്ന
തന്തനിം തള്ളനിം
പെര്ക്ക് പൊറ്ത്താക്കുന്ന
മക്കളെപ്പോലെ കടലിത്
വരെ ഓലെ ചത്ച്ചില്യാ..
പെരും കാറ്റട്ച്ച്
തിര എള്കി മറീണൊച്ച
കേട്ടാണ് ഖദീസു
പേക്കിനാവിന്ന്
പിടഞ്ഞെഴുന്നേറ്റത്.
ന്റെ പട്ച്ചോനെന്നുളള
ബിളി കടപ്പൊറം മൊത്തം
അലയടിച്ച് കേട്ടു.
ഒച്ച കേട്ടോലോരോന്ന്
കൂട്ടം കൂടി.
കൂടിയോലെ
ബഹളത്ത്ന്റെട്ക്ക്
ഖദീസുമ്മാന്റെ കരച്ചില്
ഏങ്ങിയടിച്ചു.
ബെന്നോൽക്ക്
ബള്ളം കൊട്ത്തും
മൊല്ലാക്കാനോട്
ദോര്പ്പിച്ചും ഖദീസൂന്റെ
വേവലാതിക്കവർ
വലയിട്ടു.
മക്കള് ചതിക്കൂല്ലാന്നും
പറ്ഞ്ഞ് അറ്റം കാണാ
കടലിലേക്ക് കണ്ണും
നട്ടിരുന്ന മൂപ്പത്ത്യാരുടെ
നയനജലത്തിന്
കടലിലെ തിര കണക്കെ നുരയുണ്ടായിരുന്നു.
മിഖ്ദാദ് ആക്കോട്
Pullanjeeri (h) kodiyammel,akkode(po)vazhakkad, malappuram. Pin:673640
Tags:
Articles
