Trending

പഴയൊരോർമ്മ

പഴയൊരോർമ്മ....

രചന : പ്രദിപ് മൂടാടി.


മഷിതണ്ട് തന്നാൽ പെണ്ണേ
സ്ലേറ്റ് പെൻസിലൊന്നു തന്നീടാം.......
കണിക്കൊന്നപ്പൂവിൻ തണ്ടത് തന്നാലോ ....
മത്താപ്പൂവിൻ കൂടൊന്നാരും കാണാതെ തന്നിടും
കമ്പിത്തിരിയൊന്ന് കത്തിക്കുമ്പോയിടയ്ക്കൊരു
പൊട്ടാസൊന്നത് പൊട്ടിച്ചും,
ചെവി രണ്ടും പൊത്തി
ഭയന്ന് നിന്നതും
ഇന്നലെ കഴിഞ്ഞത് പോലെയല്ലേ ?
പേടിയതൊക്കെ തോന്നും
നേരത്ത്
പൂത്തിരിയൊന്നത് കത്തിച്ചാലോ
പേടിയതൊക്കെ
മറന്നു പോകും പെണ്ണേ..
രചന : പ്രദിപ് മൂടാടി.

Post a Comment

Previous Post Next Post