Trending

പി.ടി.എ റഹീമിന്റെ തെരഞ്ഞെടുപ്പ് പര്യടനം കുന്ദമംഗലം പഞ്ചായത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ റോഡ് ഷോ ആവേശമായി

പി.ടി.എ റഹീമിന്റെ തെരഞ്ഞെടുപ്പ് പര്യടനം
കുന്ദമംഗലം പഞ്ചായത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ റോഡ് ഷോ ആവേശമായി


കുന്ദമംഗലം നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീംന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് പിന്തുണയുമായി കുന്ദമംഗലം പഞ്ചായത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച വാഹന പര്യടനം ആവേശമായി. വിവിധ വാർഡുകളിലൂടെ കടന്നുപോയ പര്യടനത്തിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. ചുവന്ന കൊടികളും മുദ്രാവാക്യങ്ങളുമായി മുന്നേറിയ വാഹന പര്യടനം പഞ്ചായത്തിലെ പല ഭാഗങ്ങളിലും ജനശ്രദ്ധ പിടിച്ചുപറ്റി. സ്ത്രീകളുടെ വലിയ പങ്കാളിത്തം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതുഊർജം നൽകി. വികസനവും ജനക്ഷേമവും തുടരുമെന്ന സന്ദേശമാണ് പര്യടനത്തിലൂടെ ഉയർന്നത്. പര്യടനം കടന്നുപോയ കേന്ദ്രങ്ങളിൽ പ്രവർത്തകരും നാട്ടുകാരും സ്വീകരണം നൽകി. വീടുകളുടെ മുന്നിലും റോഡരികിലും ഒത്തുകൂടിയ ആളുകൾ സ്ഥാനാർഥിക്ക് പിന്തുണ അറിയിക്കുകയും പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ തുടരണമെന്ന ആഗ്രഹവും ഇടതുപക്ഷത്തിനോടുള്ള വിശ്വാസവും പ്രകടിപ്പിച്ചുകൊണ്ടാണ് വനിതകളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി നടന്നത്. 
അഡ്വ. പി.ടി.എ റഹീം, എം.എം സുധീഷ്കുമാർ, പി.പി ഷിനിൽ എന്നിവർ അഭിവാദ്യം ചെയ്തു. ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി വി ദീപ ഫ്ലാഗ് ഓഫ് ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ രമ്യ, സബിനി, വിനീത്, റീന, സുനിത തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post