അത്തോളി എം.ഇ.എസ് സെൻട്രൽ സ്കൂൾ മോണ്ടിസോറി വിദ്യാർത്ഥികളുടെ കോൺവോക്കേഷൻ ബിരുദ ദാന ചടങ്ങ് നടന്നു.
അത്തോളി : വിദ്യാർത്ഥികളുടെ ജന്മനാ ഉള്ള കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കാൻ മോണ്ടിസോറി വിദ്യാഭാസ രീതിയിലൂടെ സാധ്യമാവുന്നുണ്ടെന്ന് എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് അഡ്വ. ഷമീം പക്സാൻ അഭിപ്രായപ്പെട്ടു. പഠനത്തോടെപ്പം സർഗ്ഗാത്മക കഴിവുകളും മാനുഷിക മൂല്യങ്ങളെ കുറിച്ചുള്ള അറിവുകളും വിദ്യാർത്ഥികൾ മോണ്ടിസോറി പഠനത്തിലൂടെ സ്വായത്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തോളി എം ഇ. എസ് എ.എ. റഹീം മോണ്ടിസോറി സ്കൂളിലെ വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണിയിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മെമൻ്റോയും നൽകി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ധേഹം. പ്രശസ്ത ഗസൽ ഗായിക അരുണിമ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ എസ്.എം.സി. ചെയർമാൻ പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാലയത്തിലെ രണ്ട് വർഷത്തെ മോണ്ടിസോറി പഠനം പൂർത്തിയാക്കിയ കുരുന്നുകൾക്ക് വലിയ വിദ്യാ ലോകത്തേക്ക് പ്രവേശിക്കുന്നതിൻ്റെ ഭാഗമായി സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച ഫലകവും നൽകി ആദരിക്കുന്ന പ്രൗഢ് ഗംഭീരമായ ചടങ്ങിൽ രക്ഷിതാക്കളും ബന്ധുക്കളും സന്നിഹിതരായിരുന്നു.

എസ്.എം സി. സെക്രട്ടറി എം.പി.സി. നാസർ, ട്രഷറർ ബി.എം. സുധീർ, സ്കൂൾ വൈസ് പ്രിൻസിപ്പൽ അഖില ജെ. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. മോണ്ടിസോറി അദ്ധ്യാപിക സബിത എസ്.കെ സ്വാഗതവും മോണ്ടിസോറി അധ്യാപിക റുക്സീന എൻ.കെ. നന്ദിയും പറഞ്ഞു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം കുട്ടികൾ അവതരിപ്പിച്ച പ്രസംഗങ്ങളും നൃത്തപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
Tags:
Kozhikode News