Trending

സി.പി.എം. അജണ്ട തീരുമാനിക്കുന്നത് ബി.ജെ.പി.

സി.പി.എം.
അജണ്ട തീരുമാനിക്കുന്നത് ബി.ജെ.പി.


പുവ്വാട്ടുപറമ്പ : വംശീയ വിദ്വേഷത്തിൻ്റെ
പ്രചാരകരായ ബി ജെ.പി. നിയന്ത്രിക്കുന്ന
പാർട്ടിയായി സി.പി.എം. അധഃപതിച്ചു.
വെറുപ്പുൽപാദിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുന്ന കേരളീയ സാമൂഹിക അന്തരീക്ഷത്തെ
തിരിച്ചു പിടിക്കാൻ ശക്തമായ മതേതര ജനാധിപത്യ മുന്നേറ്റം അനിവാര്യമാണെന്നും അതിന്
യു.ഡി.എഫ് അധികാരത്തിലെത്തുക എന്നത് അനിവാര്യമാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ
റസാഖ് പാലേരി അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റി ഇലക്ഷൻ കൺവൻഷൻ
പുവ്വാട്ടുപറമ്പിൽഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം '
പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷതവഹിച്ചു.
യു.ഡി.എഫ് നേതാക്കളായ കെ.മൂസ്സ മൗലവി, അഹമ്മദ് പേങ്കാടൻ,
ജില്ലാ വൈ പ്രസിഡൻ്റ് മുസ്തഫ പാലാഴി,വിമൻ ജസ്റ്റിസ് ജില്ലാ സമിതിന്നുംഗം
വി. മൈമുന മാവൂർ, സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ , അനീസ് മുണ്ടോട്ട്, എന്നിവർ സംസാരിച്ചു..
മണ്ഡലം ഭാരവാനികളായ
അൻഷാജ് ഒളവണ്ണ /നാസർ മണക്കടവ് / ഷിംന മാവൂർ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post