Trending

ലോറിക്ക് മുകളിൽ മരം വീണു.വലിയ അപകടം ഒഴിവായി.

ലോറിക്ക് മുകളിൽ മരം വീണു.വലിയ അപകടം ഒഴിവായി.


പേരാമ്പ്ര: മേപ്പയൂർ കാഞ്ഞിരമുക്കിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളിൽ റോഡരികിലുള്ള മരം മുറിഞ്ഞു വീണു. പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം.
ഇന്ന് പുലർച്ചെ ഉണ്ടായ മഴയിൽ കാസർഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനിൽ മുകളിലൂടെ മാവ് മുറിഞ്ഞു വീഴുകയായിരുന്നു, ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. തൊട്ടുമുമ്പിലായി ഒരു കെഎസ്ആർടിസി ബസ് കടന്നു പോയിരുന്നു. 
വിവരം ലഭിച്ചതിന് തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റ് സുരക്ഷിതമായി മരം മുറിച്ചുമാറ്റി റോഡ് ഗതാഗതം പുനസ്ഥാപിച്ചു. 
നിലയത്തിലെ ഉദ്യോഗസ്ഥരായ ബബീഷ്, സനൽ രാജ്, വിപിൻ, അജേഷ്, ഹോം ഗാർഡ് ബാലകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post