Trending

ജനമനസ്സറിഞ്ഞു റസാഖ് മാസ്റ്റർ; വിജയമുറപ്പിച്ച പ്രചരണം

ജനമനസ്സറിഞ്ഞു റസാഖ് മാസ്റ്റർ; വിജയമുറപ്പിച്ച പ്രചരണം



പെരുവയൽ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന കുന്ദമംഗലം യുഡിഎഫ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്ററുടെ പ്രചാരണ രീതി മെഗാകുടുംബ യോഗങ്ങളും പൊതുസമ്മേളനവും പ്രകടനങ്ങളുമായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ആവേശം വാനോളമുയർത്തുന്നതായി മാറി മെഗാ കുടുംബ സംഗമങ്ങളും ശക്തിപ്രകടങ്ങളും.

പരസ്യ പ്രചരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പെരുമണ്ണ അങ്ങാടിൽ നടന്ന എംഎ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയും കുറ്റിക്കാട്ടൂരിൽ യുഡിഎസ്എഫ് നടത്തിയ വോട്ട് നടത്തവും ഉജ്ജ്വലമായി.

പ്രതിപക്ഷ നേതാവ് വിടി സതീശൻ, മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന കഴിഞ്ഞ ദിവസത്തെ പ്രചാരണ പരിപാടികൾ യുഡിഎഫ് പ്രവർത്തകരെ ആവേശം കൊളളിച്ചിരിക്കുകയാണ്.

ഫൈനൽ ലാപ്പിൽ ആവേശം വാനോളം ഉയർത്തിയാണ് തിങ്കളാഴ്ച പര്യടനം ആരംഭിച്ചത്, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലെ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുമായി പര്യടനം നടത്തിയാണ് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നത്. കൂടാതെ വോട്ടഭ്യർത്ഥനയുമായി മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കാണുകയും സ്ഥാപനങ്ങൾ സന്ദർശിക്കുകയും 
മരണ വീടുകളും കല്യാണവീടുകളും സന്ദർശിക്കുകയും ഇപ്പോൾ സ്ഥാനാർഥി പതിവാക്കി. 

പരസ്യപ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എംഎ റസാഖ് മാസ്റ്റർ. യു.ഡി.എഫ് കുടുംബയോഗങ്ങളും പൊതു യോഗങ്ങളും സജീവമാണ് എങ്ങും. കൂടാതെ വിവിധ സാംസ്കാരിക സന്നദ്ധ സംഘടനകളും തൊഴിലാളി സംഘടനകളും കോഴിക്കോടിന്റെ വികസന നായകനായ എംഎ റസാഖ് മാസ്റ്റർക്കായി രംഗത്തുണ്ട്. 


അവസാനലാപ്പിൽ മെഗാ സംഗമങ്ങളിൽ ആവേശമായി റസാഖ് മാസ്റ്റർ

കുന്ദമംഗലം : കുന്ദമംഗലം യു.ഡി.എഫ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പന്തീർപടം പുഴക്കൽ ബസാറിൽ 14 ബൂത്ത്‌ നടത്തി മെഗാ കുടുംബ സംഗമം ലക്ഷദ്വീപ് എം.പി അഡ്വ.ഹംദുള്ള സഈദ് ഉദ്ഘാടനം നിർവഹിച്ചു. സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷനായി.കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. ടി ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. 300 ൽ അധികം ആളുകൾ പങ്കെടുത്ത കുടുംബ സംഗമത്തിൽ
യു.ഡി.എഫ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്റർ, യു. സി രാമൻ, ഒ.പി നസീർ, ഖാലിദ് കിളിമുണ്ട, വിനോദ് പടനിലം, ഒ. ഉസ്സൈൻ, എം ബാബു മോൻ, സി വി സംജിത്ത്,ഒ. സലീം, ഫാത്തിമ ജെസ്‌ലി തുടങ്ങിയവർ സംസാരിച്ചു.കെ.കെ ഷമീൽ സ്വാഗതവും ഒ. എൻ റഷീദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post