യു.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി നടത്തി
പെരുമണ്ണ: കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.എ. റസാഖ് മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പെരുമണ്ണ പഞ്ചായത്ത് യു. ഡി. എഫ് തിരഞ്ഞെടുപ്പ് റാലി നടത്തി. പുത്തൂർമഠത്തിൽ നിന്നും ആരംഭിച്ച റാലി പെരുമണ്ണയിൽ സമാപിച്ചു. സമാപന സമ്മേളനം കെ.സി. അബു ഉദ്ഘാടനം ചെയ്തു. ഇസ്‌മായിൽ വയനാട് മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ എം.എ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കൺവീനർ എം.പി. അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജൻ, പി.കെ.ശറഫുദ്ധീൻ, പി.മൊയ്തീൻ മാസ്റ്റർ, വി.പി. മുഹമ്മദ് മാസ്റ്റർ, കെ. അബ്ദുറഹിമാൻ, കെ.ഇ.മുഹമ്മദ് ഫസൽ, പി.അസീസ്, വി.പി.കബീർ, കെ.സി രാജേഷ്, എ.പി. പീതാംബരൻ, ടി. സൈതുട്ടി തുടങ്ങിയവർ സംസാരിച്ചു
Tags:
Perumanna News
