സി ഐ ടി യു ആഭിമുഖ്യത്തിൽ ഐക്യ ദാർഢ്യ പ്രകടനവും തെരുവ് യോഗവും സംഘടിപ്പിച്ചു
പെരുമണ്ണ.
ഹരിയാനയിലും. ഉത്തർപ്രദേശി ലും തൊഴിലാളികളുടെ കൂലി വർദ്ധനവും മറ്റു ആവശ്യങ്ങളും ഉന്നയിച്ചു നടന്നു വരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സമരത്തെ അടിച്ചമർത്തുന്ന ബിജെപി സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ചും പെരുമണ്ണയിൽ സി ഐ ടി യു കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും തെരുവ് യോഗവും സംഘടിപ്പിച്ചു
പരിപാടി സി ഐ ടി യു ഏരിയ സെക്രട്ടറി വി പി രവീന്ദ്രൻ ഉത്ഘാടനം ചെയ്തു എം എ ഗോപാലകൃഷ്ണൻ ആദ്യക്ഷത വഹിച്ചു സി സുരേഷ്. ടി എം ബിന്ദു എന്നിവർ സംസാരിച്ചു
കോ ഓർഡിനേഷൻ കൺവീനർ പി ആരീഷ് സ്വാഗതവും. ടി സുനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു
Tags:
Perumanna News
