Trending

സിഎച്ച് മുഹമ്മദ് കോയ സാധാരണക്കാരനെ വിദ്യാസമ്പന്നമാക്കി:

സിഎച്ച് മുഹമ്മദ് കോയ സാധാരണക്കാരനെ വിദ്യാസമ്പന്നമാക്കി:


നജ്മുൽ ഹുദാ സമൃതി സംഗമം
മജ്‌ലിസ് കാമ്പസ്: സി എച് മുഹമ്മദ് കോയ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ അതുല്യ വ്യക്തിത്വമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ഔദാര്യം സാധാരണ കുടുംബങ്ങളിൽ നിന്നും വിദ്യാസമ്പന്നരായ തലമുറയെ സൃഷ്ടിക്കാൻ നിർണായകമായ പങ്കുവഹിച്ചുവെന്നും കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. നജ്മുൽ ഹുദാ സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ അദ്ദേഹം പ്രസംഗിക്കുകയായിരുന്നു.
“ജ്ഞാനദീപ്തൻ സി.എച്ച് – ഒരുമനുഷ്യൻ പലവഴികൾ” എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യവേ, സി.എച്ച് മുഹമ്മദ് കോയയും പാങ്ങിൽ ഉസ്താദും കേരള മുസ്ലിം വിദ്യാഭ്യാസ മുന്നേറ്റ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചവരാണെന്ന് സംഗമംചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ ഇവർ തമ്മിൽ നിരവധി സാമ്യങ്ങളുണ്ടെന്നും യോഗം വിലയിരുത്തി.
ഡോ. ഖാസിമുൽ ഖാസിമി അധ്യക്ഷത വഹിച്ചു. പി.എ. റഷീദ്, അബൂബക്കർ ഫൈസി മലയമ്മ എന്നിവർ വിഷയാവതരണം നടത്തി. കെ. മുസ മൗലവി, പി.കെ. ശറഫുദ്ദീൻ, എൻ.പി. അഹമ്മദ്, ടി.പി. ഉമർ മാസ്റ്റർ, പി.ജി. അനൂപ്, ജഅഫർ മാസ്റ്റർ, മുജീബ് എടക്കണ്ടി, അശ്റഫ് തൗഹീദി, ജംഷീർ തൗഹീദി തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥി-യുവജന സംഗമം ഒ.പി. അശ്റഫ് ഉദ്ഘാടനം ചെയ്തു.

Post a Comment

Previous Post Next Post