ഹാക്കിംഗ്
സമയത്തിന് ഭക്ഷണം ലഭിക്കാത്തതിന്റെ കാരണം തിരക്കി അവൻ ഫോണിൽ നിന്നും ഇറങ്ങി വന്നു. അമ്മ പറഞ്ഞു: “മോനെ, LPG തീർന്നു.”
“ഇനി എന്ത് ചെയ്യും?” അവൻ Meta യോട് ചോദിച്ചു.
“പണ്ടുകാലത്ത് ആളുകൾ കാട്ടിൽ നിന്ന് വിറകും മറ്റും ശേഖരിച്ചാണ് ജീവിച്ചതെന്ന്,” Meta മറുപടി നൽകി.
“അമ്മേ…90s-ൽ LPGക്ക് പകരം Forest എന്ന വെബ്സൈറ്റിൽ നിന്നാണ് purchase ചെയ്തത്. നമുക്കും അതിൽ കയറി നോക്കാം.”
ദീർഘനേരത്തെ ചിന്തയ്ക്ക് ശേഷം അമ്മ ആരോടെന്നില്ലാതെ പറഞ്ഞു:
“പ്രകൃതിയുടെ ആ വെബ്സൈറ്റ് പണ്ടേ മനുഷ്യർ ഹാക്ക് ചെയ്തു”
രചന : താജുന്നിസ എ.കെ
Tags:
Articles
