Trending

ഫോക്‌ലോർ യുവപ്രതിഭ പുരസ്കാര ജേതാവ് പ്രവീണിന് യൂത്ത് കോൺഗ്രസ്‌ ആദരവ്

ഫോക്‌ലോർ യുവപ്രതിഭ പുരസ്കാര ജേതാവ് പ്രവീണിന് യൂത്ത് കോൺഗ്രസ്‌ ആദരവ്


കൂരാച്ചുണ്ട് : സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കേരള ഫോക്‌ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം കരസ്ഥമാക്കിയ കൂരാച്ചുണ്ട് സ്വദേശി എസ്‌.വി.പ്രവീണിനെ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപഹാരം കൈമാറി ആദരിച്ചു. മാർഗംകളി പരിശീലന മേഖലയിലെ മികവ് പരിഗണിച്ച് 2024 വർഷത്തെ അവാർഡാണ് പ്രവീണിനെ തേടിയെത്തിയത്.

വർഷങ്ങളായി മാർഗംകളി, ഭരതനാട്യം, നാടോടി നൃത്തം, മോഹിനിയാട്ടം തുടങ്ങിയവയിൽ സജീവമായി പ്രവർത്തിച്ചുവരുകയാണ് പ്രവീൺ നാലാം ക്ലാസ് മുതൽ ഇത്തരം വിഭാഗങ്ങളിൽ മത്സരരംഗത്തുണ്ട്. ഭരതനാട്യം, നാടോടിനൃത്തം, ചാക്യാർകൂത്ത് എന്നിവയിൽ സംസ്ഥാനതലത്തിൽ മത്സരിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. 15 വർഷത്തിലധികമായി നൃത്ത വിദ്യാലയം നടത്തി വരുന്നു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾക്ക് പരിശീലണം നൽകുന്നുണ്ട്. 

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷാജു കാരക്കട ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ജ്യോതിഷ് രാരപ്പൻകണ്ടി, ദീപു കിഴക്കേനകത്ത്, അനീഷ് മറ്റത്തിൽ, 
രാഹുൽ രാഘവൻ, ജാക്സ് കരിമ്പനക്കുഴി, ലിബിൻ പാവത്തികുന്നേൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post