Trending

ഗ്രാസിം പവർ ഹൗസ് കൂട്ടായ്മ കുടുംബസംഗമം നടത്തി

ഗ്രാസിം പവർ ഹൗസ് കൂട്ടായ്മ കുടുംബസംഗമം നടത്തി


മാവൂർ: ഗ്രാസിം ഫൈബർ ഡിവിഷൻ പവർ ഹൗസ് കൂട്ടായ്മ കുടുംബസംഗമംതാത്തൂർ പൊയിൽ ചാലിയാർ ജലകിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡൻ്റ് ഓനാക്കിൽ ആലി അധ്യക്ഷനായി. മുഖ്യരക്ഷാധികാരി സൗന്ദർരാജ് മുഖ്യപ്രഭാഷണം നടത്തി.


മുതിർന്ന അംഗങ്ങളായ
ബോയിലർ ഓപ്പറേറ്റർ രവീന്ദ്രൻ, ഫയർമാൻ എ.വി അബ്ദു,  കൺവെയർ ഓപ്പറേറ്റർ ഇ.ടി അബു, ടർബൈൻ ഓപ്പറേറ്റർ കെ. ഗോപാലൻ 
എന്നിവരെ ചടങ്ങിൽ  പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.
മിനിമം പി എഫ് പെൻഷൻ 9000 രൂപ ആക്കുക, ഡി.എ അനുവദിക്കുക,
ഗ്രാസിം ഭൂമിയിൽ സർക്കാർ മുൻകൈയെടുത്ത് വ്യവസായം ആരംഭിക്കുക എന്നെ ആവശ്യങ്ങൾ ഉന്നയിച്ചു. കെ.സി അബൂബക്കർ, പി.കെ ചന്ദ്രൻ എന്നിവർ പ്രമേയ അവതരണം നടത്തി.
ടി.പി ഉണ്ണിക്കുട്ടി, എം.പി അശേകൻ,
പ്രകാശ് , ഭാസ്കരൻ നായർ, എൻ.പി അഹമ്മദ്, ടി. ആലിക്കോയ, ശിവദാസൻ,
സെക്രട്ടറി രവി വെള്ളലശ്ശേരി, വൈസ് പ്രസിഡൻ്റ് അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post