Trending

നെല്ലിയോട്ട് ബഷീർ- സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരൻ

നെല്ലിയോട്ട് ബഷീർ- സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരൻ



കോഴിക്കോട് : കേരള റിട്ടയർഡ് ടീച്ചേർസ് കോൺഗ്രസ് കോഴിക്കോട് ജില്ലാ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും കെ ആർ ടി സി ജില്ലാ പ്രസിഡന്റും എഴുത്തുകാരനും ദേശീയ അവാർഡ് ജേതാവുമായ നെല്ലിയോട്ട് ബഷീർമാസ്റ്റർക്കുള്ള ആദരവും ജില്ലാ കോൺഗ്രസ് ഭവനിൽ വെച്ച് നടന്നു.നാടും നഗരവും രാജ്യവും ഉറ്റുനോക്കുന്ന ആനുകാലിക വിഷയങ്ങളിൽ നെല്ലിയോട്ട് ബഷീർ നടത്തുന്ന രചനകൾ സമൂഹത്തിന് വഴിവിളക്കാണെന്നും,അദ്ദേഹം സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരനാണെന്നും, ആനുകാലിക വിഷയങ്ങളിൽ സത്വരപ്രതികരണമാണ് അദ്ദേഹം നടത്തുന്നതെന്നും,ചടങ്ങ് ഉദ്ഘാടനം ചെയ്ത്കൊണ്ട് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ കെ ജയന്ത് പറഞ്ഞു.സാമൂഹ്യ പ്രവർത്തന രംഗത്തും കാരുണ്യ പ്രവർത്തന രംഗത്തും കേരള റിട്ടയർഡ് ടീച്ചേഴ്‌സ് കോൺഗ്രസ്‌ കാണിക്കുന്ന അശ്രാന്ത ജാഗ്രത മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെല്ലിയോട്ട് ബഷീർ മാസ്റ്റർക്കുള്ള ഉപഹാരവിതരണം ഡി സി സി വൈസ് പ്രസിഡന്റ്‌ അഡ്വ എം രാജൻ നിർവഹിച്ചു.ഡോ ബി ആർ അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ്, ഭാരത് സേവക് സമാജം ദേശീയ പുരസ്‌കാരം, രവീന്ദ്ര രത്ന പുരസ്‌കാരം, സംസ്ഥാന അക്ഷരശ്രീ അവാർഡ് എന്നിവയാണ് ഈയിടെ അദ്ദേഹത്തിന് ലഭിച്ചത്.കെ ആർ ടി സി സംസ്ഥാന മുഖ്യരക്ഷധികാരി പി മൊയ്‌തീൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി വിജയനന്ദ് പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവർക്ക് സത്യവാചകം ചൊല്ലികൊടുത്തു.നെല്ലിയോട്ട് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി കെ ഹരിദാസൻ, ട്രഷറര്‍ സജീവൻ വടകര,എം ബാലകൃഷ്ണൻ,ടി ബാബുരാജൻ, പി കെ രമേശൻ, കെ എം റഷീദ് അഹമ്മദ്‌, പി പ്രഭാവതി, കെ ജാസ്മിൻ,രാജേന്ദ്രൻ മലയമ്മ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post