Trending

പരിവാർ സംഘടനയുടെ കൊണ്ടോട്ടി ബ്ലോക്ക് അമരക്കാരനായി കരീം എളമരം ചുമതലയേറ്റു


പരിവാർ സംഘടനയുടെ കൊണ്ടോട്ടി ബ്ലോക്ക് അമരക്കാരനായി കരീം എളമരം ചുമതലയേറ്റു


ബഡ്‌സ് സ്കൂളുകളിൽ എസി സ്ഥാപിക്കണം: പരിവാർ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി
​കൊണ്ടോട്ടി: കഠിനമായ ചൂടും ഉഷ്ണതരംഗവും കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ ബഡ്‌സ്, സ്പെഷ്യൽ സ്കൂളുകളിലും അടിയന്തരമായി എസി (Air Conditioner) സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളുടെ സംഘടനയായ 'പരിവാർ' കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.


ഐക്കരപ്പടി സലഫി മദ്രസയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനായി മുൻകൈ എടുക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
​പുതിയ ഭാരവാഹികൾ:
പരിവാർ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ അമരക്കാരനായി കരീം എളമരത്തെ (പ്രസിഡന്റ്) തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ:
​ജനറൽ സെക്രട്ടറി: അബ്ദുൽ അസീസ് കൊണ്ടോട്ടി
​ട്രഷറർ: മുഹമ്മദ് ചെറുകാവ്
​കോഡിനേറ്റർ: മുഹമ്മദ് കോയ പള്ളിക്കൽ
​വൈസ് പ്രസിഡന്റുമാർ: സമദ് പുളിക്കൽ, അഷ്റഫ് കൊണ്ടോട്ടി
​ജോയിന്റ് സെക്രട്ടറിമാർ: ബിജിത വാഴയൂർ, ജസീറ ചേലേമ്പ്ര
​ജില്ലാ കോഡിനേറ്റർ ജാഫർ ചാളക്കണ്ടി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ജില്ലാ ട്രഷറർ സമദ് പുളിക്കൽ, ജമാൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ജബ്ബാർ സ്വാഗതവും മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post