മുണ്ടിക്കൽ ത്താഴം ഗുഡ് എർത്തിലെ തൊഴിലാളികൾക്കായി വിവിധ ആരോഗ്യ പരിശോധനകൾസംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള ഒ എം എസ് പി യുടെ ആഭിമുഖ്യത്തിൽ മുണ്ടിക്കൽ ത്താഴം ഗുഡ് എർത്തിലെ തൊഴിലാളികൾക്കായി വിവിധ ആരോഗ്യ പരിശോധനകൾസംഘടിപ്പിച്ചു
പ്രോജക്ടിൻ്റെ മുക്കം ഏരിയ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാംപിൽ ജനറൽ ഹെൽത്ത് ചെക്കപ്പ്, ലൈംഗീക രോഗനിർണ്ണയം, ക്ഷയരോഗം, എച്ച് ഐ വി , ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ലെപ്രസി മുതലായവയുടെ പരിശോധനയും കൗൺസിലിംഗും നടത്തി. പ്രസ്തുത പരിശോധനകൾക്ക് പ്രൊജക്ട് ഡോക്ടർ വിവേക് എസ്, മാനേജർ അമിജേഷ് കെ വി , മെഡിക്കൽ കോളേജ് ടി ബി യൂണിറ്റിലെ എസ് ടി എസ് റസീന കെ, മെഡിക്കൽ കോളേജ് ഐ സി ടി സി കൗൺസിലർ ദീപക് മോഹൻ സി, ലാബ് ടെക്നീഷ്യൻ സുചിന പി കെ എന്നിവർ നേതൃത്വം നൽകി. പ്രസ്തുത ക്യാംപിൽ പ്രൊജക്‌ട് കൗൺസിലർ അശ്വതി പി കൗൺസിലിംഗ് നടത്തുകയും, പ്രൊജക്ട് ഡയരക്ടർ നളിനാക്ഷൻ പി കെ ക്യാംപിൽ സന്ദർശനം നടത്തി ഗുഡ് എർത്ത് സേഫ്റ്റി ഓഫീസർ കൃഷ്‌ണദാസുമായി സംസാരിച്ച് ക്യാംപിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു, മറ്റു ഏരിയ കോർഡിനേറ്റർമാരായ സന്ദീപ് കെ ആർ, രാധിക എം എന്നിവരും ക്യാംപിൽ സന്നിഹിതരായിരുന്നു.
Tags:
Kozhikode News

