Trending

ജനകീയ ആവേശത്തിൽ പി.ടി.എ റഹീമിൻ്റെ പര്യടനം വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള സ്വീകരണം

ജനകീയ ആവേശത്തിൽ പി.ടി.എ റഹീമിൻ്റെ പര്യടനം
വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള സ്വീകരണം


കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ ആവേശത്തിൻ്റെയും ജനപങ്കാളിത്തത്തിൻ്റെയും നിറവിൽ ഇന്ന് നിറഞ്ഞു നിന്നു. എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീമിൻ്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ഓരോ സ്വീകരണ കേന്ദ്രത്തിലും ജനങ്ങൾ ഹൃദയപൂർവ്വമായ സ്വീകരണമാണ് ഒരുക്കിയത്. ഗ്രാമവീഥികളും വഴിയരികുകളും പതാകകളും മുദ്രാവാക്യങ്ങളും കൊണ്ട് ഉത്സവാന്തരീക്ഷത്തിലായിരുന്നു.


വെള്ളലശ്ശേരിയിൽ നിന്ന് ആരംഭിച്ച ഇന്നത്തെ പര്യടനം താത്തൂർ, കച്ചേരികുന്ന്, അടുവാട്, മേച്ചേരികുന്ന്, തെങ്ങിലകടവ്, ആയംകുളം, ചെറുപ്പ, കായലം, കൊടശ്ശേരിതാഴം, പെരുമണ്ണ പാറ, വെള്ളായിക്കോട് തടപറമ്പ്, വെള്ളിപറമ്പ് ആറേ രണ്ട് എന്നീ സ്വീകരണ കേന്ദ്രങ്ങളിലൂടെ മുന്നേറി. ഓരോ കേന്ദ്രത്തിലും പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥാനാർഥിയെ സ്നേഹപൂർവ്വം സ്വീകരിച്ചു. വീടുകളുടെ മുന്നിലും വഴികളിലും ഒത്തുകൂടിയ ജനക്കൂട്ടം പ്രചാരണ യാത്രയെ ജനകീയ ഉത്സവമാക്കി മാറ്റി. കർഷകരുടെയും തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും പ്രതീക്ഷകളും സ്വപ്നങ്ങളും ചേർത്ത് വികസനത്തിന്റെ വഴിയിലൂടെ മണ്ഡലത്തെ മുന്നോട്ട് കൊണ്ടുപോകാമെന്ന ഉറച്ച സന്ദേശമാണ് സ്ഥാനാർഥി ഓരോ കേന്ദ്രത്തിലും പങ്കുവെച്ചത്. ജനങ്ങളുടെ പിന്തുണയും വിശ്വാസവും ഈ യാത്രയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതായി അദ്ദേഹം പറഞ്ഞു.
ദിവസം മുഴുവൻ നീണ്ട പ്രചാരണ പര്യടനത്തിന് സമാപനമായി പുവാട്ടുപറമ്പിൽ നടന്ന പൊതുസമ്മേളനം ആവേശകരമായ ജനസാന്നിധ്യത്തോടെ ശ്രദ്ധേയമായി. പ്രവർത്തകരുടെയും നാട്ടുകാരുടെയും വൻ പങ്കാളിത്തം സമ്മേളനത്തെ ഉത്സാഹഭരിതമാക്കി. ജനങ്ങളുടെ സ്നേഹവും വിശ്വാസവും കരുത്താക്കി വിജയത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാമെന്ന സന്ദേശത്തോടെയാണ് ഇന്നത്തെ പര്യടനം സമാപിച്ചത്.
പി ഷൈപു, പികെ പ്രേമനാഥ്, ഇ വിനോദ് കുമാർ, പി സുരേഷ്, മെഹബൂബ് കുറ്റിക്കാട്ടൂർ, ശങ്കരനാരായണൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വിവിധ കേന്ദ്രങ്ങളിൽ ചൂലൂർ നാരായണൻ, ഷാജി പുത്തലത്ത്,  വി.പി രവീന്ദ്രൻ, എം ബാലസുബ്രമണ്യം, കെ അഭിജേഷ്, എ.സി അജയ്, ടി അതുൽ, പി ഷിജിത്ത് സംസാരിച്ചു

Post a Comment

Previous Post Next Post