Trending

ചൂലൂർ എ.എൽ.പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും

ചൂലൂർ എ.എൽ.പി. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും



ചൂലൂർ: ചൂലൂർ എ.എൽ.പി. സ്കൂളിന്റെ 116-ാം വാർഷികാഘോഷവും ഹെഡ്മിസ്ട്രസ് കാന്തി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. 
സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ശ്രീ.ശ്രീകുമാർ മാവൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും സ്വാഗതസംഘം ചെയർമാനുമായ ബിനുദേവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതസംഘം കൺവീനർ എ. പ്രമോദ് സ്വാഗതം പറഞ്ഞു.
ദീർഘകാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്ന ഹെഡ്മിസ്ട്രസ് കാന്തി ടീച്ചർക്കുള്ള ഉപഹാര സമർപ്പണം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ. മുരളീധരൻ നിർവ്വഹിച്ചു.
15-ാംവാർഡ് മെമ്പർ ഷിജുലാൽ, സ്കൂൾ മാനേജർ സുനിത, പ്രഗിൻ ലാൽ, ചൂലൂർ നാരായണൻ, അബ്ദുൾ ഗഫൂർ, എന്നിവർ ആശംസകൾ നേർന്നു.
 സ്റ്റാഫ് സെക്രട്ടറി ബിന്ദു ജി. പരിപാടിയിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

Previous Post Next Post