Trending

കണിക്കൊന്ന

കണിക്കൊന്ന:
രചന : പ്രദീപ് മൂടാടി


മേട മെത്തുംമുമ്പേ
തെളിഞ്ഞ മുഖത്തോടെ
ഞാൻ ചിരിച്ചു വിരിഞ്ഞില്ലേ ...
ചിരിച്ചു വിരിഞ്ഞില്ലേ ....
റോഡരികിൽ പൂത്ത് നിൽക്കും നേരമതെന്നെ
നോക്കാതെ പോയ വരില്ലാലോ....
മനസ്സു കരയും നേരമതെന്നെ നോക്കൂ..
വിരിയും ചിത്തമതിൽ
സന്തോഷത്തിൻ പൂക്കണിയൊക്കെ.
ആരോ പാടും പാട്ടിൻ വഴിയിൽ
പാവം ഞാനും കൂടീടും ...
കണിയതൊരുക്കാൻ
വേണം ഞാനും - പിള്ളേരും...
കണിയത് കാണും നേരം
കൈ നീട്ടമതൊക്കെ
തന്നീടാം
വീടിൻ മുമ്പിൽ ചിരിച്ചു നിൽക്കാൻ
ഞാനല്ലാതാരെൻ പോന്നേയീ മേട പുലരിയിൽ!

രചന : പ്രദീപ് മൂടാടി

Post a Comment

Previous Post Next Post