കുന്ദമംഗലത്തെ ഇളക്കിമറിച്ച് കലാ ലീഗ് പാട്ടും പറയലും
കുന്ദമംഗലം നിയോജക മണ്ഡലം UDF സ്ഥാനാർഥി MA റസാഖ് മാസ്റ്റർക്ക് വോട്ട് അഭ്യർഥിച്ച് കൊണ്ട് കലാലീഗ് കുന്ദമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പാട്ടും പറയലും പരിപാടി നിയോജക മണ്ഡലത്തിലുടനീളം ആവേശം വിതറി
പ്രധാന ടൗണുകളിലെല്ലാം ഉജ്വല സ്വീകരണങ്ങളാണ് പരിപാടിക്ക് ലഭിച്ചത്.
സംസ്ഥാന പ്രസിഡണ്ട് TMC അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.
സമാപന ഉദ്ഘാടനം DCC ജന. സെക്രട്ടറി വിനോദ് പടനിലം നിർവ്വഹിച്ചു
കലാലീഗ്
സംസ്ഥാന കമ്മറ്റി ചെയർമാൻ തൽഹത്ത് കുന്ദമംഗലം,ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലൂളി , ജന.സെക്രട്ടറി മുജീബ് റഹ്മാൻ ഇടക്കണ്ടി, സ്റ്റേറ്റ് കമ്മറ്റി അംഗം പി.സി. ഖാദർ ഹാജി,നിയോജക മണ്ഡലം പ്രസിഡണ്ട് ഹമീദ് പുവ്വാട്ട് പറമ്പ്, ജന സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് , അബ്ദുള്ളക്കുട്ടി ചെറൂപ്പ,റസിയ ആനക്കുഴിക്കര, ഷബ്ന ചാലിയറക്കൽ, സുബൈദ മാവൂർ എന്നിവർ നേതൃത്വം നൽകി.
വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ പരിപാടികളിൽ, ദിനേഷ് പെരുമണ്ണ, ഹബീബ് ചെറൂപ്പ, പോങ്കാട്ടിൽ അഹമ്മദ്, എൻ.വി. കോയ സി. മുനീറത്ത് ടീച്ചർ, ഗഫൂർ കാരന്തൂർ, കാസിംപള്ളി താഴം. എ.വി. കോയ, പി.എൻ മൊയ്തീൻ കോയ,അസീസ് ഒളവണ്ണ , PMP മുഹമ്മദ്, അനീഷ് ചാത്തമംഗലം, സേതുമാധവൻ കാരന്തൂർ, ബി.കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.
ഗാനാലാപനത്തിന്, ബിജു ശിവദാസ് വെള്ളിപറമ്പ്, തൻവീറ അഷ്റഫ്, നൗഷാദ് ചാലിയറക്കൽ,സാദിക് പാറക്കോട്ട് , ജലാൽ പതിമംഗലം, സലീം അമ്പിലോളി നേതൃത്വം നൽകി.
Tags:
Kunnamagalam News


