Trending

ഡോ: സീന ബി മഠത്തിലിന് ഉജ്ജ്വല പുരസ്ക്കാരം.

ഡോ: സീന ബി മഠത്തിലിന്
ഉജ്ജ്വല പുരസ്ക്കാരം.


പേരാമ്പ്ര:
കേരള സ്‌റ്റേറ്റ് ഗവഃ ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാ കമ്മറ്റിയുടെ ഉജ്ജ്വല പുരസ്‌കാരത്തിന് ഗവഃ ആയുർവേദ ഡിസ്പൻസറി ചെമ്പനോടയിലെ സീനിയർ മെഡിക്കൽ ഓഫീസർ. ഡോ:സീന ബി മഠത്തിൽ അഹർയായി.
അന്താരഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ഔദ്യോഗിക രംഗത്തും സംഘടന രംഗത്തും മികവു തെളിയിച്ച വനിതാ മെഡിക്കൽ ഓഫീസർമാർക്കാണ് അംഗീകാരം. മികച്ചസേവനം, സേവന പദ്ധതികളുടെ നിർവഹണം, വിവിധ സന്നദ്ധ പ്രവർത്തനങ്ങളുടെ നേതൃത്വം, സ്ഥാപനം രോഗീ സൗഹൃദമാക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് പുരസ്ക്കാരം. കോട്ടക്കൽ ആയുർവേദ കോളേജിൽ നിന്നും ബിരുദം നേടുകയും 2006 ൽ സർക്കാർ സർവ്വീസിൽ പ്രവേശിക്കുകയും ചെയ്തു. മലയോര ഗ്രാമയായ ചക്കിട്ടപാറ പഞ്ചായത്തിലെ ഗവഃ ആയുർവേദ ഡിസ്പൻസറി ചെമ്പനോട 2025 ലെ സംസ്ഥാനസർക്കാരിൻ്റെ പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഒന്നാം സ്ഥാനത്തിന് അർഹമാകുന്നതിനും , സ്ഥാപനം NABH എൻട്രിലെവൽ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. പേരാമ്പ്ര ചെറുവണ്ണൂർ മഠത്തിൽ MK ബാലൻ മാസ്റ്ററുടെയും , A V കമലാക്ഷി ടീച്ചറുടെയും മകളും, കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ( റിട്ടേയേർഡ് ) കെ ഭാസ്ക്കരൻ്റെ ഭാര്യയുമാണ്. മക്കൾ ഹരിനന്ദനൻ, ഗായത്രി.

Post a Comment

Previous Post Next Post